എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ച്‌ ബിജെപി

Google Oneindia Malayalam News

കൊച്ചി; കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി. കോര്‍പ്പറേഷനിലെ 43 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ്‌ ബിജെപി പ്രഖ്യാപിച്ചത്‌. ചെര്‍ളായി അടക്കം ബാക്കി 9 ഡിവിഷനുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഡിവിഷനുകളില്‍ സ്ഥാനാര്‍ര്‍ഥിത്വത്തെ സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ്‌ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്‌.

കൊച്ചി കോര്‍പ്പറേഷനില്‍ നിലവില്‍ ബിജെപിയുടെ 2 സിറ്റിങ്‌ കൗണ്‍സിലര്‍മാരില്‍ സുധാ രവിയുടെ പേര്‌ മാത്രം ഉള്‍പ്പെടുത്തിയാണ്‌ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്തി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്‌.കഴിഞ്ഞ 30 വര്‍ഷമായി ചെര്‍ളായി ഡിവിഷനെ പ്രതിനിധീകരിക്കുന്ന ബിജെപിയുടെ ശ്യാമള പ്രഭുവിനെ ആദ്യ ഘട്ട സാഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോര്‍പ്പറേഷനില്‍ ആകെയുള്ള സീറ്റുകളില്‍ 52 സീറ്റുകളില്‍ ബിജെപിയും 22 സീറ്റുകളില്‍ ഘടക കക്ഷികളുമാണ്‌ മത്സരിക്കുന്നത്‌.

ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധു സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരില്‍ പ്രമുഖയാണ്‌. കഴിഞ്ഞ 8 മാസക്കാലമായി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌ നേരിടാനുള്ള മുന്നൊരുക്കത്തിലായിരുന്നു ബിജെപി. സംഘടനാപരവും സാമൂഹികപരവുമായി ബിജെപി കോര്‍പ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുമെന്നാണ്‌ ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

flag

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

തദ്ദേശ തിരഞ്ഞെടുപ്പന്റെ പത്രിക സമര്‍പ്പണം വ്യാഴാഴ്‌ച്ച മുതല്‍ ആരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പത്രക സമര്‍പ്പണത്തിന്‌ കടുത്ത നിര്‍ദേശങ്ങളാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌. പത്രിക സമര്‍പ്പണത്തിന്‌ സ്ഥാനാര്‍ഥിയടക്കം മൂന്ന്‌ പേര്‍ മാത്രമേ വരണാധികാരിക്കു മുന്നില്‍ ഹാജരാകാന്‍ പാടുള്ളുവെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിര്‍ദേശിക്കുന്നു. ഡിസംബറില്‍ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ തദ്ദേശ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഡിസംബര്‍ 16നാണ്‌ വോട്ടെണ്ണല്‍

Ernakulam
English summary
BJP declared fist candidate list in Kochi corporation election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X