കളമശേരി നഗരസഭാ ഓഫീസിൽ സെക്രട്ടറിക്കെതിരെ കൂടോത്രം; കള്ളൻ കപ്പലിൽ തന്നെ... കണ്ടെത്താനുള്ള ശ്രമത്തിൽ ജീവനക്കാർ!!
കളമശേരി: കളമശേരി നഗരസഭ സെക്രെട്ടറിക്കെതിരെ കൂടോത്ര പ്രയോഗം. സെക്രട്ടറി ഡോ. സാംജി ഡേവിഡിനെതിരെയാണ് കൂടോത്രം. കഴിഞ്ഞ ജൂലായിലാണ് ഇദ്ദേഹം സെക്രട്ടറിയായി നഗരസഭയിയിൽ ചുമതലയേറ്റത്. കഴിഞ്ഞ ഒന്നര മാസത്തോളം ലീവിലായിരുന്നു. തിങ്കളാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാനെത്തിയപ്പോഴാണ് തന്റെ കസേരക്കടുത്ത് തറയിൽ ഒരു കവറിനകത്ത് എന്തോ ഒരു വസ്തുവുള്ളതായി ശ്രദ്ധയിൽ പെട്ടത്.
കവർ തുറന്നു പരിശോധിച്ചപ്പോഴാണ് നാലിഞ്ചോളം പൊക്കമുള്ള ചെറിയ ഒരു പ്ലാസ്റ്റിക് കുപ്പിയും അതിൽ നിറയെ റോസ് നിറത്തിലുള്ള ദ്രാവകവും. നന്നായി പരിശോധിച്ചപ്പോൾ ഒരു ചെമ്പുതകിടിൽ എന്തൊക്കെയോ എഴുതി ചുരുട്ടിവെച്ചതും കണ്ടെത്തി. ഉടനെ സൂപ്രണ്ടിനെ വിളിച്ച് വസ്തുക്കൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.

അവധിയിലിരിക്കെ സെക്രട്ടറിയുടെ മുറി തുറക്കേണ്ട ആവശ്യമില്ല. മുറി പൂട്ടി താക്കോലുകൾ ഓഫീസിനകത്താണ് സൂക്ഷിക്കുന്നത്. ഇത് നഗരസഭാ ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും ലഭിക്കുകയുമില്ല. തന്റെ മുറിയിൽ നിന്നും വില കൂടിയ പേന, കണ്ണട എന്നിവ ഇതിനു മുൻപും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. നഗരസഭാ ഓഫീസിൽ എല്ലാവരും ചേർന്ന് ഇപ്പോൾ കപ്പലിലെ കള്ളനെ തേടുകയാണ്.












Click it and Unblock the Notifications