എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെസിന് പിന്നാലെ യാത്ര ബോട്ടുകളുടെ നിരക്കും ഉയർത്തുന്നു; കു​റ​ഞ്ഞ നി​ര​ക്ക് ആറ് രൂപയാകും!!

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ ബോ​ട്ടു​ക​ളി​ൽ നി​ര​ക്കു വ​ർ​ധ​ന ഉ​ട​ൻ. ആ​റു കൊ​ല്ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ടി​ക്ക​റ്റ് നി​ര​ക്കു പ​രി​ഷ്ക​രി​ക്കാ​ൻ വ​കു​പ്പു ന​ൽ​കി​യ റി‌​പ്പോ​ർ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​യി​ൽ. നി​ര​ക്കു പ​രി​ഷ്ക​ര​ണം അ​തേ പ​ടി അം​ഗീ​ക​രി​ച്ചാ​ൽ യാ​ത്രാ ബോ​ട്ടു​ക​ളി​ലെ കു​റ​ഞ്ഞ നി​ര​ക്ക് ആ​റു രൂ​പ​യാ​കും. ഫെ​റി സ​ർ​വീ​സു​ക​ൾ​ക്ക് പു​റ​മേ, സൂ​പ്പ​ർ എ​ക്സ്പ്ര​സ്, വേ​ഗ ബോ​ട്ടു​ക​ളു​ടെ നി​ല​വ‌ി​ലെ നി​ര​ക്കു​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കും.

<strong>ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ, കൊ​ച്ചി​യി​ലെ ബ്യൂ​ട്ടി സ​ലൂ​ൺ വെ​ടി​വ​യ്പു കേ​സി​ൽ വ​ഴി​ത്തി​രി​വ്</strong>ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ, കൊ​ച്ചി​യി​ലെ ബ്യൂ​ട്ടി സ​ലൂ​ൺ വെ​ടി​വ​യ്പു കേ​സി​ൽ വ​ഴി​ത്തി​രി​വ്

ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ഒ​രു മാ​സം മു​മ്പു പു​തി​യ നി​ര​ക്ക‌ു തയാ​റാ​ക്കി സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​നു സ​മ​ർ​പ്പി​ച്ച​ത്. നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ക്ക​ണം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ‌ു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തേ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം ഉ​ണ്ടാ​കൂ. 2013 ജൂ​ലൈ​യി​ലാ​ണു സം​സ്ഥാ​ന​ത്ത് യാ​ത്രാ ബോ​ട്ടു​ക​ളു​ടെ നി​ര​ക്ക് ഏ​റ്റ​വു​മൊ​ടു​വി​ൽ വ​ർ​ധി​പ്പി​ച്ച​ത്. ഇ​തി​നു ശേ​ഷം ട്രെ​യ്ൻ, ബ​സ്, ഓ​ട്ടോ-​ടാ​ക്സി നി​ര​ക്കു​ക​ൾ പ​ല ത​വ​ണ ഉ​യ​ർ​ത്തി​യെ​ങ്കി​ല‌ും യാ​ത്രാ ബോ​ട്ടു​ക​ളി​ലെ നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് തയാ​റാ​യി​ല്ല.

Boat

ക​ഴി​ഞ്ഞ ര​ണ്ടു കൊ​ല്ല​ത്തി​നി​ടെ ഇ​ന്ധ​ന വി​ല പ​തി​ന്മ​ട​ങ്ങ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ അ​ടി​യ​ന്ത​ര​മാ​യി നി​ര​ക്ക‌ു വ​ർ​ധ​ന​യ്ക്കു തയാ​റാ​കുന്ന​ത്. 2013ൽ ​നാ​റ്റ്പാ​ക് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു നി​ര​ക്കു പ​രി​ഷ്ക​ര​ണം. ഇ​ത്ത​വ​ണ നി​ര​ക്കു​യ​ർ​ത്താ​ൻ നാ​റ്റ്പാ​ക്കി​ന്‍റെ അ​തേ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ട്ട ക​മ്മി​റ്റി സ്വീ​ക​രി​ച്ച​ത്. നി​ല​വി​ൽ മൂ​ന്നു കി​ലോ​മീ​റ്റ​ർ വ​രെ കു​റ​ഞ്ഞ നി​ര​ക്കാ​യ നാ​ലു രൂ​പ​യാ​ണ‌് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത് ആ​റു രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​നാ​ണ് ശു​പാ​ർ​ശ.

സൂ​പ്പ​ർ എ​ക്സ്പ്ര​സി​ന്‍റെ കു​റ​ഞ്ഞ നി​ര​ക്കാ​യ ഏ​ഴു രൂ​പ എ​ട്ടു രൂ​പ​യാ​കും. ഇ​ത​ര ഉ​യ​ർ​ന്ന നി​ര​ക്കു​ക​ളി​ലും ഇ​തി​ന‌​നു​സൃ​ത​മാ​യി വ​ർ​ധ​ന​വു​ണ്ടാ​കും. കോ​ട്ട​യം-​ആ​ല​പ്പു​ഴ നി​ര​ക്കു ര​ണ്ടു വ്യ​ത്യ​സ്ത റൂ​ട്ടു​ക​ളി​ൽ 18/19 രൂ​പ​യാ​ണ്. ഇ​ത് 2‌0 രൂ​പ​യാ​യി ഉ​യ​ർ​ന്നേ​ക്കും. ഡ​ബി​ൾ ഡെ​ക്ക​ർ, എ​യ​ർ ക​ണ്ടി​ഷ​ൻ ബോ​ട്ട് സ​ർ​വീ​സു​ക​ളി​ലും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന​ത്. അ​തി​വേ​ഗ ബോ​ട്ടാ​യ "വേ​ഗ-120' ബോ​ട്ടി​ലെ മി​നി​മം നി​ര​ക്ക് എ​യ​ർ‌ ക​ണ്ടി​ഷ​ൻ കാ​ബി​നി​ൽ 20 രൂ​പ​യും എ​യ​ർ ക​ണ്ടി​ഷ​ൻ ഇ​ത​ര കാ​ബി​നി​ൽ 10 രൂ​പ​യു​മാ​ണ്.

എ​റ​ണാ​കു​ള​ത്ത് നി​ന്നും വൈ​ക്ക​ത്തേ​ക്ക് എ​സി 80 രൂ​പ​യും എ​സി ഇ​ത​ര കാ​ബി​നി​ൽ 40 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഈ ​നി​ര​ക്കു​ക​ളി​ൽ ഉ​ട​ൻ മാ​റ്റ​മു​ണ്ടാ​യേ​ക്കി​ല്ല. ജ​ല​ഗ​താ​ഗ​ത വ​കു​പ്പു ശു​പാ​ർ​ശ ന​ൽ​കി​യ നി​ര​ക്കു വ​ർ​ധ​ന​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കു‌ സ​ർ​ക്കാ​രി​ന് നി​ശ്ച​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ദ്യാ​ഗ​സ്ഥ​ർ​ക്ക് ഉ​റ​പ്പി​ല്ല. യാ​ത്രാ ബോ​ട്ടു​ക​ളു​ടെ സ​ർ​വീ​സ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് ലാ​ഭ​ക​ര​മ​ല്ലെ​ങ്കി​ലും കു​ട്ടാ​നാ​ട്ടേ​ക്കു​ള്ള ല​ക്ഷ്യ ബോ​ട്ട് സ​ർ​വീ​സും കൊ​ല്ലം-​ആ​ലു​പ്പു​ഴ സ​ർ​വീ​സും എ​റ​ണാ​കു​ളം-​വൈ​ക്കം വേ​ഗ സ​ർ​വീ​സും ലാ​ഭ​ത്തി​ലാ​ണ്. പ്ര​തി​ദി​നം 900 സ​ർ​വീ​സു​ക​ളി​ലാ​യി ഏ​ക​ദേ​ശം 50,000 യാ​ത്ര​ക്കാ​ർ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ബോ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​താ​യി​ട്ടാ​ണ‌ു ക​ണ‌​ക്ക്.

Ernakulam
English summary
Boat service rate hike in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X