• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തണ്ടർബോൾട്ട് തിരഞ്ഞിട്ടും പൊടിപോലും കിട്ടിയില്ല, രഹ്നയുടെ ഒളിവുജീവിതം പൊലീസിന്റെ മൂക്കിന് തുമ്പത്ത്!

കൊച്ചി: സ്വന്തം നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് കേസില്‍ ആക്റ്റിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ കഴിഞ്ഞ ദിവസമായിരുന്നു പൊലീസില്‍ കീഴടങ്ങിയത്. സുപ്രീം കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു രഹ്ന കീഴടങ്ങിയത്. എന്നാല്‍ ഇത്രയും നാളുകളായിട്ടും രഹ്ന എവിടെയാണ് ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസിന് കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല. രഹ്നയെ തേടി തണ്ടര്‍ ബോള്‍ട്ട് സംഘം കാട്ടില്‍ വരെ തിരച്ചില്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എറണാകുളം ജില്ലയില്‍ പൊലീസിന്റെ മുക്കിന് തുമ്പത്താണ് രഹന് ഒളവില്‍ കഴിഞ്ഞതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

പൊലീസിന്റെ മൂക്കിന് താഴെ

പൊലീസിന്റെ മൂക്കിന് താഴെ

തേവരയിലെ സൗത്ത് പൊലീസ് സ്റ്റേഷന് സമീപമുളള ബന്ധുവിന്റെ വീട്ടിലായിരുന്നു ഒളിവില്‍ കഴിഞ്ഞതെന്നാണ് രഹ്ന പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെല്ലുവിളി

വെല്ലുവിളി

കേസെടുത്തിന് പിന്നാലെ രഹ്ന ഫാത്തിമ താന്‍ ചെയ്തതിന് ന്യായീകരിച്ച് ഒരു സ്വകാര്യ ചാനലിന് അഭിമുഖം അനുവദിച്ചിരുന്നു. ഇത് പൊലീസിനെ കൂടുതല്‍ പ്രകോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്ന് രാത്രി തന്നെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യപ്രവര്‍ത്തകനോട് വെല്ലുവിളിച്ചിരുന്നു.

അടുപ്പമുള്ളവരുടെ വീട്ടില്‍

അടുപ്പമുള്ളവരുടെ വീട്ടില്‍

രഹ്നഫാത്തിമയുമായി അടുത്ത ബന്ധമുള്ള പത്തോളം പേരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കോഴിക്കോട്ടുള്ള ഒരു വക്കീലിന്റെ വീട്ടില്‍, ശബരിമലയില്‍ കയറാന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബിന്ദു അമ്മിണിയുടെ വീട്, സുഹൃത്തിന്റെ ഷോര്‍ണൂരിലെ വീട്ടില്‍. വയനാട്ടിലെ സഹോദരിയുടെ വീട്ടില്‍ വരെ പൊലീസ് എത്തിയിരുന്നു.

തേടാന്‍ തണ്ടര്‍ ബോള്‍ട്ടും

തേടാന്‍ തണ്ടര്‍ ബോള്‍ട്ടും

രഹ്നയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത് ആയുധധാരികളായ തണ്ടര്‍ ബോള്‍ട്ട് സംഘമാണെന്ന് പറയുന്നു. രാവിലെ വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ ആയുധധാരികളായ തണ്ടര്‍ബോള്‍ട്ട് രഹ്നയെ തേടിയെത്തിയെന്ന് വീട്ടുകാര്‍ പറയുന്നു. തണ്ടര്‍ബോള്‍ട്ട് അടങ്ങുന്ന 20ഓളം സംഘം വീട് വളഞ്ഞതിന് ശേഷമാണ് ഇവരെ ഉണര്‍ത്തിയത്. രഹ്ന വീട്ടില്‍ ഇല്ലെന്ന് മനസിലായതോടെ തിരിച്ച് പോകുകയായിരുന്നു.

പരാതി

പരാതി

അതേസമയം, ആറ് മാസം പ്രായമുള്ള കുഞ്ഞുമായി താമസിക്കുന്ന വീട്ടിലേക്ക് പൊലീസ് തോക്കുമായി കയറിച്ചെന്നതിനെതിരെ പരാതി നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ നക്‌സല്‍ ഭീഷണിയുള്ള സ്ഥലമായതിനാലാണ് തോക്കുപയോഗിച്ച് പോകേണ്ടി വന്നതെന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഒടുവില്‍ കീഴടങ്ങല്‍

ഒടുവില്‍ കീഴടങ്ങല്‍

എറണാകുളം സൗത്ത് സ്റ്റേഷനില്‍ സിഐ അനീഷിന് മുന്നിലെത്തിയാണ് രഹ്ന ഫാത്തിമ കീഴടങ്ങിയത്. സൈബര്‍ ഡോമിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സൗത്ത് പോലീസ് ആയിരുന്നു രഹ്നയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് രഹ്നയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റിമാന്‍ഡില്‍

റിമാന്‍ഡില്‍

അറസ്റ്റ് രേഖപ്പെടുത്തിയ രഹ്നയെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ ഇപ്പോള്‍ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രമാണ് ജയിലിലേക്ക് അയയ്ക്കുകയുള്ളൂ.

ചേളാരിയിൽ തകർന്ന് വീണ 'ദി ഹിന്ദു'വിന്റെ ഡെക്കോട്ട വിമാനം; അന്ന് പൈലറ്റും സഹപൈലറ്റും മരിച്ചു,കുറിപ്പ്

റേഞ്ച് ഓഫീസറുടെ തലയിലേക്ക് ചാടി വീണ് കടുവ; വനത്തിലേക്ക് വലിച്ചിഴച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്

ബിജുലാലിന് പാസ് വേർഡ് നൽകി: തുറന്ന് സമ്മതിച്ച് മുൻ ട്രഷറി ഓഫീസർ, അതിനിടെ നടന്നതെന്ത്?

Ernakulam

English summary
Body painting controversy; Rehana Fathima went into hiding at her relative's house in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X