പഴവും ചോറും കഴിക്കണമെന്ന് പറഞ്ഞു; വിദഗ്ദ ചികിത്സ നൽകിയില്ല, നാണയം വിഴുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം
ആലുവ: അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. ആലുവ കടങ്ങല്ലൂരില്‍ രാജു-നന്ദിനി ദമ്പതിഖലുടെ മകനായ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങിയതിന് ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭിച്ചില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. കുട്ടിക്ക് കുഴപ്പമൊന്നുമില്ലന്നും നാണയം തനിയെ പോയ്ക്കോളുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാകാ്കിയതോടെ വീട്ടുകാര്‍ ആലുവയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെ പീഡിയാട്രിഷന് ഇല്ലന്നെ് പറഞ്ഞ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ ഇവിടെ എത്തിയപ്പോഴും വിദഗ്ദ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പീഡിയാട്രീഷന്‍ അവിടെയും ഇല്ലാത്തത് കൊണ്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അതിനിടെ പഴവും ചോറും കൊടുത്താല്‍ നാണയം ഇറങ്ങിപ്പോകുമെന്നും വയറിളക്കിയാല്‍ അത് പുറത്തുപോകുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
എന്നാല്‍ രാത്രി ആവുമ്പോഴേക്കും കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഞായറാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications