എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴവും ചോറും കഴിക്കണമെന്ന് പറഞ്ഞു; വിദഗ്ദ ചികിത്സ നൽകിയില്ല, നാണയം വിഴുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം

Google Oneindia Malayalam News

ആലുവ: അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. ആലുവ കടങ്ങല്ലൂരില്‍ രാജു-നന്ദിനി ദമ്പതിഖലുടെ മകനായ പൃഥ്വിരാജാണ് മരിച്ചത്. നാണയം വിഴുങ്ങിയതിന് ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിക്ക് വിദഗ്ദ ചികിത്സ ലഭിച്ചില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. കുട്ടിക്ക് കുഴപ്പമൊന്നുമില്ലന്നും നാണയം തനിയെ പോയ്‌ക്കോളുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

death

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാകാ്കിയതോടെ വീട്ടുകാര്‍ ആലുവയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെ പീഡിയാട്രിഷന്‍ ഇല്ലന്നെ് പറഞ്ഞ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ ഇവിടെ എത്തിയപ്പോഴും വിദഗ്ദ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പീഡിയാട്രീഷന്‍ അവിടെയും ഇല്ലാത്തത് കൊണ്ട് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അതിനിടെ പഴവും ചോറും കൊടുത്താല്‍ നാണയം ഇറങ്ങിപ്പോകുമെന്നും വയറിളക്കിയാല്‍ അത് പുറത്തുപോകുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് വിളിച്ചപ്പോഴും ഇതേ മറുപടി തന്നെയാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എന്നാല്‍ രാത്രി ആവുമ്പോഴേക്കും കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഞായറാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു.

മെറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരില്ല, അമേരിക്കയില്‍ സംസ്‌കരിക്കും, എംബാം ചെയ്യാനാവുന്നില്ല!!മെറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരില്ല, അമേരിക്കയില്‍ സംസ്‌കരിക്കും, എംബാം ചെയ്യാനാവുന്നില്ല!!

കെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?; വിശദീകരണവുമായി കെഎസ്ഇബി ഐടി വിഭാഗംകെഎസ്ഇബി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ?; വിശദീകരണവുമായി കെഎസ്ഇബി ഐടി വിഭാഗം

Ernakulam
English summary
Boy who accidentally swallowed a coin died without receiving specialist treatment in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X