കൊച്ചിയിലെ ഈ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസം കൂടി അവധി; പരീക്ഷ മാറ്റിവെക്കില്ലെന്ന് മന്ത്രി
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുകയുടെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മൂന്ന് ദിവസത്തേക്ക് കൂടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.
വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും എന്ന് കളക്ടര്‍ പറഞ്ഞു.
മാര്‍ച്ച് 13, 14, 15 (തിങ്കള്‍, ചൊവ്വ, ബുധന്‍) എന്നീ ദിവസങ്ങളിലാണ് അവധി. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും എന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം എസ് എസ് എല്‍ സി, വി എച്ച് എസ് ഇ, ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍, പ്ലസ് ടു പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

അതേസമയം ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്യ നിലവില്‍ എസ് എസ് എല്‍ സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
നിലവില്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് പരീക്ഷകള്‍ നടക്കുന്നത് എന്നും ഒന്നു മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ആരംഭിക്കാന്‍ പോകുകയാണ് എന്നും മന്ത്രി പറഞ്ഞു. പരീക്ഷ ഇപ്പോള്‍ നടത്തുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയോ ബുദ്ധിമുട്ടോ ഇല്ല എന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊച്ചിയിലും സമീപ പ്രദേശത്തും ഉണ്ടായിരുന്ന പുകയുടെ തോതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വായു ഗുണ നിലവാര സൂചിക കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട് എന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ (ഐ ഐ ടി ഗാന്ധിനഗര്‍) എന്നിവരുടെ നേതൃത്വത്തില്‍ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ യോഗം ചേര്‍ന്നിരുന്നു.












Click it and Unblock the Notifications