Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രഹ്മപുരം തീപിടിത്തം: പുകയില്‍ വലഞ്ഞ് കൊച്ചി നഗരം, 70 ശതമാനം സ്ഥലങ്ങളിലെ പുക അണച്ചു

70 ശതമാനം പ്രദേശത്തും പുക പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

kochi

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരുന്നു. മണ്ണ് മാലിന്യം ഇളക്കി അടിയിലെ കനല്‍ വെള്ളം ഉപയോഗിച്ച് കെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി 30 ഫയര്‍ എന്‍ജിനുകളാണ് ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നത്. കൂടാതെ ഹെലികോപ്റ്ററില്‍ നിന്ന് ആകാശ മാര്‍ഗവും വെള്ളമൊഴിക്കുന്നുണ്ട്. സംസ്ഥാനത്തെ അഗ്നിശമന സേനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനത്തിലൊന്നാണ് ബ്രഹ്മപുരത്ത് നടക്കുന്നത്.

കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ 200 അഗ്നി രക്ഷാ പ്രവര്‍ത്തകരാണ് പുക ശമിപ്പിക്കാനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 70 ശതമാനം പ്രദേശത്തും പുക പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 26 എസ്‌കവേറ്ററുകളും 8 ജെസിബികളുമാണ് മാലിന്യം കുഴിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി വെള്ളം പമ്പു ചെയ്യുന്നുണ്ട്.

അഗ്‌നി രക്ഷാസേനയുടെ 200 പേരും അമ്പതോളം സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും 35 കോര്‍പ്പറേഷന്‍ ജീവനക്കാരും പുകയണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നേവിയുടെ 19 ജീവനക്കാരും ആരോഗ്യ വകുപ്പില്‍ നിന്ന് 6 പേരും പോലീസും സേവന രംഗത്തുണ്ട്. മൂന്ന് ആംബുലന്‍സകളും ക്യാമ്പ് ചെയ്യുന്നു. 23 ഫയര്‍ ടെന്‍ഡറുകളും പ്രവര്‍ത്തിക്കുന്നു.

എല്ലാ എസ്‌കവേറ്ററുകളും രാത്രി മുഴുവന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ കളക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. രാത്രിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാര്‍ സബ് കളക്ടര്‍ പി. വിഷ്ണുരാജും ഡെപ്യൂട്ടി കളക്ടര്‍ അനില്‍ കുമാറും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

അതേസമയം, ബ്രഹ്മപുരത്ത് ചൊവ്വാഴ്ച മുതല്‍ പൂര്‍ണ്ണസജ്ജമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. എസ്‌കവേറ്ററുകള്‍ ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്. 52 എസ്‌കവേറ്ററുകളാണ് ഉപയോഗിക്കുന്നത്. 70 ശതമാനം സ്ഥലങ്ങളിലെ പുക അണച്ചു. പകല്‍ നടക്കുന്ന അതേ തീവ്രതയില്‍ രാത്രിയും പ്രവര്‍ത്തിക്കും. കാറ്റ് അനുകൂലമാകുന്നത് രാത്രിയാണ്. ജീവനക്കാര്‍ക്ക് ആവശ്യത്തിന് മാസ്‌കുകളും ലഭ്യമാക്കി. ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ ആരോഗ്യവകുപ്പ് നടത്തും. ഓക്സിജന്‍ പാര്‍ലറിനും കണ്‍ട്രോള്‍ റൂമിനും പുറമേ സ്വകാര്യ ആംബുലന്‍സ് കൂടി സജ്ജമാക്കും.

മാലിന്യനീക്കം സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തി തീരുമാനിക്കും. നഗരങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥ തുടരാന്‍ കഴിയില്ല. പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങള്‍, റബ്ബര്‍, വര്‍ഷങ്ങളായി കിടക്കുന്ന ലെഗസി മാലിന്യങ്ങള്‍ തുടങ്ങിവയുണ്ട്. അതിനാല്‍ തീയണച്ചാലും ഉളളിലെ പുക നിലനില്‍ക്കും. അതിനാല്‍ എസ്‌കവേറ്ററിന്റെ പ്രവര്‍ത്തനം ഏറെ പ്രധാനമാണെന്നും മേയര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+