Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലം ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

പറവൂർ: പൂർത്തിയായി കിടക്കുന്ന പുത്തൻവേലിക്കരയേയും ചേന്ദമംഗലത്തേയും ബന്ധിപ്പിക്കുന്ന സ്റ്റേഷൻകടവ്- വി പി തുരുത്ത് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാത്തത് വൻ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പറവൂരിൽ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന ഒരു പ്രദേശമാണ് പുത്തൻവേലിക്കര. ഇവിടുത്തുകാർക്ക് എളുപ്പത്തിൽ പറവൂരിലേക്കും എറണാകുളത്തേക്കും സഞ്ചരിക്കാനുള്ള ഏക മാർഗ്ഗമാണ് ഈ പാലം. ഒരുപാടുകാലത്തെ സമരങ്ങളുടേയും വാഗ്ദാനങ്ങളുടേയും ഫലമായിട്ടാണ് പാലം നിർമ്മാണത്തിന് അനുമതി ലഭിക്കുന്നത്.

രണ്ടായിരത്തി പന്ത്രണ്ടിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ഇടക്ക് വച്ച് കരാറുകാരൻ നിറുത്തി പോയതിനെ തുടർന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷനാണ് പിന്നീട് പണിയേറ്റെടുത്ത് രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ പണി പൂർത്തിയാക്കിയത്. മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതാണ് ഉദ്ഘാടനം നീളാൻ കാരണമെന്ന് പറയപ്പെടുന്നത്. മെയ് മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുവാൻ പറവൂരിൽ എത്തുകയും ചെയ്തിരുന്നു.

news

മുന്നൂറ്റി നാൽപ്പത് മീറ്റർ വീതിയുള്ള പുഴയിലൂടെ ചങ്ങാടത്തിലാണ് ഇവിടുത്തുകാർ യാത്ര ചെയ്യുന്നത്. മഴക്കാലമായാൽ ചങ്ങാടത്തിലുള്ള യാത്ര ഭീതി ജനിപ്പിക്കുന്നതാണ്. പുഴയിൽ വെള്ളം ഉയരുകയും ഒഴുക്കുകു ശക്തമാവുക യുയുംചെയ്തിരിയ്ക്കുക്കുന്ന ഇപ്പോഴത്തെതെ അവസര ത്തിൽ ഫെറി യാത്ര ഒഴിവാക്കാൻ ജനങ്ങൾക്കുുുപാലത്തിലൂടെ യാത്ര അനുവദിയ്ക്കണം.പാലം തുറന്നുകൊടുത്താൽ പറവൂരിൽ നിന്നും മാള, കൊടകര, ചാലക്കുടി, തൃശൂർ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും.

പാലത്തിലൂടെ സഞ്ചരിക്കാതിരിക്കാൻ വീപ്പകൾ വച്ചും, ക്രെയിൻ റോഡിന് കുറുകെയിട്ടും തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇനിയും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് അധികൃതർ തയ്യാറാകുന്നതെങ്കിൽ ജനകീയ ഉദ്ഘാടനം നടത്തി പാലം തുറന്ന് കൊടുക്കുവാനാണ് നാട്ടുക്കാരുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+