എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്റ്റേഷൻ കടവു പാലം വഴി ബസ്സ് സർവ്വീസ് തുടങ്ങി

  • By Desk
Google Oneindia Malayalam News

പറവൂർ: ഞായറാഴ്ച ഉദ്ഘാടനം ചെയ്ത സ്റ്റേഷൻ കടവു പാലം വഴി കെഎസ്ആർടിസി ബസ്സ് സർവ്വീസു ആരംഭിച്ചു.കൊടകര-എറണാകുളം ജെട്ടി റൂട്ടിൽ പറവൂർ കെഎസ്.ആർ ടി സി ഡിപ്പോയിൽ നിന്നുള്ള മൂന്നു ബസ്സുകളാണു് ചൊവ്വാഴ്ച മുതൽ സർവ്വീസു തുടങ്ങിയത്.കൊടകരയിൽ നിന്നും 7 ഉം എറണാകുളം ജെട്ടിയിൽ നിന്നും 6 ഉം സർവ്വീസുകളാണ് ഇപ്പോൾ തുടങ്ങിയിരിയ്ക്കുന്നത്. മാള, കൊടുങ്ങല്ലർ, ചാലക്കുടി ഡിപ്പോകളിൽ നിന്നു കൂടി ഉടന്നെ സർവ്വീസുകളാരംഭിയ്ക്കും. കൊടകരയിൽ നിന്നും മാള, പുത്തൻവേലിക്കര ,ചേന്ദമംഗലം ,പറവൂർ, വരാപ്പുഴ, കണ്ടെയ്നർ റോഡ് വഴി സർവ്വീസു തുടങ്ങിയിരിക്കുന്നത്.

കൊടകര എറണാകുളം ജെട്ടി 64 കി.മീറ്റർ ദൂരം ഓടിയെത്താൻ രണ്ടു മണിയ്ക്കൂർ 25 മിനിറ്റ് സമയമെടുക്കും. 48 രൂപയാണു ടിക്കറ്റ് നിരക്കു.രാവിലെ സ്റ്റേഷൻക്കടവു പാലം കടന്നെത്തിയ ബസ്സിന് പുത്തൻവേലിക്കരയിൽ നാട്ടുകാർ സ്വീകരണം നല്കി. പഞ്ചായത്ത് പ്രസിഡണ്ടു പി.വി.ലാ ജു അദ്ധ്യക്ഷത വഹിച്ചു.

news

ഫ്രാൻസിസ വലിയ പറമ്പിൽ, പി.കെ.ഉല്ലാസ്, വി.എസ്.അനിക്കുട്ടൻ, കെ.എ. ബിജു, ടി.എൻ.രാധ കൃഷണൻ, കെ.എസ്.രാജേന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നല്കി. കണക്കൻ കടവു, ഇളന്തിക്കര, തുരുത്തി പ്പുറം പ്രദേശങ്ങൾ കൂടി കടന്നു പോകുന്ന രീതിയിൽ സർവ്വീസുകൾ ക്രമികരിച്ചാലെ കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്രദമാവുകയുള്ളു.

Ernakulam
English summary
Bus service started in Kadavupalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X