എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിറവം മാമലക്കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

പിറവം: നഗരസഭ 27 ഡിവിഷനിൽ മാമലക്കവലിയിൽ ആധുനിക രീതിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭാംഗം ബെന്നി വി വർഗീസിന്റെ നേതൃത്വത്തൽ ജനകീയ ഉദ്ഘാടനം നടത്തി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുതിയോടെ നിർമിച്ച നഗരസഭയിലെ ആദ്യത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.

ernakulam

പിറവം എറണാകുളം റോഡിൽ മാമലക്കവലയിൽ ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ ഒരേ സ്ഥലത്ത് നിർത്തുന്നതിനാൽ, ഗതാഗത സ്തംഭനവും അപകടങ്ങളും പതിവായിരുന്നു. അശാസ്ത്രിയമായ ബസ് സ്റ്റോപ്പ് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം വാർഡ് സഭയും നഗരസഭ കൗൺസിലും അംഗീകരിച്ച് ,പൊതുമരാമത്ത് എക്സികുട്ടീവ് എഞ്ചിനിയറുടേയും, ആർ ടി എ യുടേയും നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് പുതിയ കേന്ദ്രം നിർമ്മിച്ചത്. ഒരു വർഷം മുമ്പ് നിർമ്മിച്ച താൽക്കാലിക ഷെഡിനെതിരെ ഹൈകോടതിയിൽ നിന്നും നിരോധന ഉത്തരവ് വന്നതിനാൽ പണികൾ നിർത്തിവച്ചിരുന്നു.നഗരസഭാംഗം ബെന്നി വി വർഗീസിന്റെ നേത്രത്വത്തിൽ നാട്ടുകാർ ഒറ്റക്കെട്ടായി ബസ് ഷെൽറ്ററിനായി നിലകൊള്ളുകയും, തുടർന്ന് ഒരു വർഷത്തോളം നീണ്ട നിയമനടപടിക്രമങ്ങൾക്ക് ശേഷം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

പുതിയ ബസ് ബേയോടു കൂടി റോഡിൽ ഏറ്റവും വീതിയുള്ള സ്ഥലത്താണ് എറണാകുളം ഭാഗത്തേക്കുള്ള സ്റ്റോപ്പ് മാറ്റി പുതിയ ഷെൽറ്റർ നിർമ്മിച്ചിരിക്കുന്നത്. കണ്ണങ്ങായത്ത് മെറ്റൽസ് ഉടമ സാബു പോളിന്റെ സഹായത്തോടെയാണ് ഒന്നര ലക്ഷം രൂപ ചെലവിൽ ശ്രമദാനമായി നിർമ്മാണം പൂർത്തീകരിച്ചത്.

രാവിലെ അനൂപ് ജേക്കബ് എം എൽ എ ശിലാഫലകം അനാച്ഛാദനം നടത്തി. കൗൺസിലർമാരായ ബെന്നി വി വർഗീസ്, ജിൽസ് പെരിയപ്പുറം, ഐഷ മാധവൻ, സോജൻ ജോർജ്, വൽസല വർഗിസ്, മുകേഷ് തങ്കപ്പൻ, ബി ജെ പി നിയോജകമണ്ഡലം പ്രസിഡൻറ് എം എസ് ശ്രീകുമാർ, സാബു പോൾ, പാലോസ് കളരിക്കൽ എന്നിവർ സംസാരിച്ചു.

Ernakulam
English summary
bus waiting shed inaugrated in mamalkavala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X