ഹോട്ടലിന്റെ ശുചിമുറിയിൽ ശുചിക്യാമറ: പാലാരിവട്ടത്ത് ഹോട്ടൽ ജീവനക്കാരൻ പിടിയിൽ!!
കൊച്ചി: എറണാകുളത്ത് ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. പാലാരിവട്ടത്തുള്ള ചിക്കിങ്ങിലാണ് സംഭവം. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശുചിമുറിയ്ക്കുള്ളിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് പരാതി.

ചിക്കിങ്ങിൽ വൈകിട്ട് നാല് മണിയോടെയെത്തിയ കുടുംബത്തിലെ പെൺകുട്ടികളിൽ ഒരാളാണ് ശുചിമുറിക്കുള്ളിൽ വെച്ച് ക്യാമറ വെച്ചതായി കണ്ടത്. ഇതോടെ പെൺകുട്ടി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ വേലുവും ചിക്കിങ്ങിലെ മറ്റൊരു ജീവനക്കാരനും ശുചിമുറിയിൽ കയറി വാതിലടക്കുകയും കുറേ സമയത്തിന് ശേഷമാണ് പുറത്തുവന്നതെന്നുമാണ് പുറത്തുവരുന്ന വിവരം. ഇതോടെ പെൺകുട്ടികളുമായി ഹോട്ടലിലെത്തിയ കുടുംബമാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications