Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്കെതിരെ ലൈം​ഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്കെതിരെ നടന്ന ലൈം​ഗികാതിക്രമത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പോലീസ്. ബലാത്സം​ഗ കുറ്റം ചുമത്തിയാണ് കേസ്. ജനറൽ മെഡിസിൻ വിഭാ​ഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെയാണ് കേസ്, 2019 ൽ ആണ് അതിക്രമം, ഹൗസ് സർജൻസിക്കിടെ കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചു എന്നാണ് വനിത ഡോക്ടർ നൽകിയ പരാതി.

എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർക്കെതിരെയാണ് വനിതാ ഡോക്ടർ ലൈം​ഗികാതിക്രമം ആരോപിച്ച് കഴിഞ്ഞ ദിവസം പരാതി നൽകിയത്. സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിത ഡോക്ടറുടെ ആരോപണത്തിൽ അന്വേഷണം നടത്താൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

doctor 6

2019 ൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ആരോ​ഗ്യ വകുപ്പ് ഡയരക്ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരുന്നത്. ആരോ​ഗ്യ വകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടർ പരാതി നൽകിയിരുന്നു. 2019 ൽ ഹൗസ് സർജൻസി ചെയ്യുമ്പോൾ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വനിതാ ഡോക്ടർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.

അന്ന് ഫോൺ വഴി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിൽ പറഞ്ഞത്. എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും വീണ്ടും പരാതി നൽകിയിയിരിക്കുകയാണ് . ആരോപണ വിധേയനായ ഡോക്ടർ‌ ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്..

സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. പരാതി മറച്ചുവെച്ചോ എന്നത് ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ കൃത്യമായി അറിയാൻ അന്വേഷണം നടത്താനും നിർദ്ദേശമുണ്ട്.. ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ വിജിലൻസ് വിഭാഗമായിരിക്കും അന്വേഷിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+