നിരവധി തവണ പീഡിപ്പിച്ചു; നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ യുവതിയുടെ പരാതി
കൊച്ചി: പ്രമുഖ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ പീഡന പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 22കാരിയായ മോഡല്‍ നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി, ഒരു സക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍ ആന്റണി. കാസ്റ്റിങ് കൗച്ചിനെതിരെ വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്ന കാലത്താണ് വീണ്ടും കേരളത്തില്‍ ലൈംഗിക പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്.

ആല്‍വിന്‍ ആന്റണിയെ ഉടനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ വിവിധ സമയങ്ങളില്‍ പനമ്പിള്ളി നഗറിലെ പ്രതിയുടെ ഗസ്റ്റ് ഹൗസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവത്രെ. നാല് തവണ പീഡനം നടന്നുവെന്നാണ് ആരോപണം. കേസെടുത്ത് അന്വേഷണം തുടങ്ങിയതാണ് സൗത്ത് സിഐ പ്രതികരിച്ചു.
മലയാള സിനിമക്ക് നാണക്കേടാണ് പുതിയ സംഭവം. മോഡലിങ് രംഗത്ത് സജീവമായിരുന്നു പരാതിക്കാരിയായ യുവതി. ആല്‍വിന്‍ ആന്റണിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് പരാതി നല്‍കുന്നതെന്ന് യുവതി പറയുന്നു. ഇന്ന് രാവിലെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടിടത്ത് ആല്‍വിന്‍ ആന്റണിയെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പനമ്പള്ളി നഗറിലെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലുമാണ് പോലീസ് പരിശോധന നടത്തിയത്. ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.












Click it and Unblock the Notifications