എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടാഞ്ചേരിയിലെ ഹോട്ടല്‍ ബിരിയാണിയില്‍ ചത്ത പഴുതാര; ശത്രുക്കളുടെ നീക്കമാണെന്ന് ഹോട്ടലുടമ, പരാതി

Google Oneindia Malayalam News

കൊച്ചി: ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനകള്‍ തുടരുന്നതിനിടെ ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തിയെന്ന് പരാതി. മട്ടാഞ്ചേരി ലോഗോ ജംഗ്ഷനിലെ ഹോട്ടലില്‍ നിന്നാണ് ചത്ത പഴുതാരയെ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് കിട്ടിയത്. സംഭവം പരാതിപ്പെട്ടതിന് പിന്നാലെ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടല്‍ പരിശോധിച്ചു. ഹോട്ടല്‍ പൂട്ടിയിടാനും നിര്‍ദ്ദേശിച്ചു.

സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍

അതേസമയം, പ്രദേശത്ത് മൂന്ന് ഹോട്ടലുകള്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഹോട്ടല്‍ അടപ്പിക്കാനുള്ള ശത്രുക്കളുടെ നീക്കമെന്നാണ് ഹോട്ടലുടമ ആരോപിക്കുന്നത്. സംഭവത്തില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

kerala

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരുിശോധനയ്ക്ക് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഏത് ഭാഗത്തും ഈ ടാസ്‌ക് ഫോഴ്സിന് പരിശോധന നടത്താനാകും. അതത് പ്രദേശത്തെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഈ ടീമിന്റെ ഭാഗമാകും.

 ഒരു നായയുടെ വില 20 കോടി; സിംഹം വരെ പുറകില്‍ നില്‍ക്കണം, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ചില്ലറക്കാരനല്ല ഒരു നായയുടെ വില 20 കോടി; സിംഹം വരെ പുറകില്‍ നില്‍ക്കണം, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ചില്ലറക്കാരനല്ല

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2019ല്‍ 18,845 പരിശോധനകളും 2020ല്‍ 23,892 പരിശോധനകളും 2021ല്‍ 21,225 പരിശോധനകളുമാണ് ജൂലൈ മുതല്‍ ഡിസംബര്‍ വരേയുള്ള കാലയളവില്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനകം അര ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. 2019ല്‍ 45 കടകളും 2020ല്‍ 39 കടകളും 2021ല്‍ 61 കടകളും അടപ്പിച്ചപ്പോള്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 149 സ്ഥാപനങ്ങള്‍ അടപ്പിച്ചു.

നയനയുടെ മരണം: പോലീസിനുള്ളില്‍ ആരാണ് അന്വേഷണം അട്ടിമറിക്കുന്നത്; സനല്‍കുമാര്‍ ശശിധരന്‍നയനയുടെ മരണം: പോലീസിനുള്ളില്‍ ആരാണ് അന്വേഷണം അട്ടിമറിക്കുന്നത്; സനല്‍കുമാര്‍ ശശിധരന്‍

സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് കമ്മീഷണര്‍ കണ്ട് മാത്രമേ പുന:സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ പാടുള്ളൂ. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തണം. രാത്രികാലങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് കൃത്യമായി പരിശോധനകള്‍ നടത്തണം. ഒന്നിച്ച് കൂടുതല്‍ ശക്തമായി മുന്നോട്ട് പോകണം. പരിശോധനകളും പ്രോസിക്യൂഷന്‍ നടപടികളും ഭയരഹിതമായി നടത്തണം.

പരിശോധനകള്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണം. ശരിയായ രീതിയില്‍ ജോലി ചെയ്യുന്ന എല്ലാ ജിവനക്കാര്‍ക്കും സര്‍ക്കാരിന്റെ പരിരക്ഷയുണ്ടാകും. പരാതി ലഭിക്കുമ്പോള്‍ കൃത്യമായ നടപടി സ്വീകരിക്കണം. നിയമം ദുരുപയോഗം ചെയ്യരുത്. മുന്‍കൂട്ടിയറിയാക്കാതെ പരിശോധനകള്‍ ഉറപ്പാക്കണം. പോലീസ് സംരക്ഷണം ആവശ്യമെങ്കില്‍ തേടാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.

Ernakulam
English summary
Centipedes was found in the biryani During the Food Safety Department's inspections in hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X