Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെമ്പറക്കിയിലെ യുവതിയുടെ കൊലപാതകം പ്രതി പിടിയിലെന്ന് സൂചന

പെരുമ്പാവൂർ: ചെമ്പറക്കിയിലെ യുവതിയുടെ കൊലപാതകം പ്രതി പിടിയിലെന്ന് സൂചന. തിങ്കളാഴ്ച രാവിലെയാണ് 35 വയസ് തോന്നിക്കുന്ന പെരുമ്പാവൂരും പരിസര പ്രദേശത്തും ആക്രി പറുക്കി ഉപജീവനം നടത്തിയിരുന്ന യുവതിയുടെ ഒരാഴ്ച പഴകിയ മൃതദേഹം ചെമ്പറക്കി എം. ഇ.എസ് സ്കൂൾ ഗ്രൗണ്ടിന് സമീപം കണ്ടെക്കിയത്. മൃതദേഹത്തിന്റെ കൈത്തണ്ടയിൽ സുരജ് ബിന്ദു എന്ന് പച്ചകുത്തിയിരുന്നു. സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഒരു വാടക വീട്ടിൽ നിന്നും മൃതദേഹം കിടന്നിടത്ത് ഉറുമ്പരിച്ച നിലയിലും വിവിധ പ്ലാസ്റ്റിക് കവറുകളിലും മറ്റും രക്തക്കറയും കണ്ടിരുന്നു.

അഴകിയതിനെ തുടർന്ന് മൃതദേഹം വലിച്ചിഴച്ച പാടുകളും പോലീസ് കണ്ടെത്തിയിരുന്നു. മൃതദേഹത്തിന്റെ ഇടത് നട്ടെല്ലിന് സമീപം ആഴത്തിലുള്ള മുറിവും തലയിലെ പിൻഭാഗത്ത് അടികൊണ്ട ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. സംഭവത്തിൽ അടിസ്ഥാനത്തിൽ വാടക വീട്ടിൽ ഒരു മാസം മുമ്പ് താമസമാക്കിയിരുന്ന മൂന്നാർ മറയുർ സ്വദേശി ബാബു (50) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് സൂചനയുള്ളത്. ഇയാളും ആക്രി പെറുക്കി ജീവിച്ചിരുന്നയാളാണ്. പോഞ്ഞാശേരി ആനന്ദ് ഓയിൽ കമ്പനിക്ക് സമീപം ഉൾപ്പെടെ മുമ്പ് ഇയാൾ പല സ്ഥലങ്ങളിലും വാടകക്ക് താമസിച്ചിരുന്നു. ഒരു മാസം മുമ്പാണ് യുവതിയുടെ മൃതദേഹം കണ്ട സ്ഥലത്തേക്ക് താമസം മാറിയത്. ഒരാഴ്ച മുമ്പാണ് വീട്ടിൽ വച്ച് കൊലപാതകം നടത്തിയതെന്നും മൃതദേഹം അഴകി ദുർഗന്ധം വന്നപ്പോൾ വാടക വീട്ടുടമ എന്തോ ദുർഗന്ധം വരുന്നുണ്ടെന്ന് ബാബുവിനോട് പറഞ്ഞിരുന്നു ഇതോടെയാണ് രാത്രി മൃതദേഹം വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടിട്ടതെന്ന് കരുതുന്നു.

murder

ബാബു താ താമസിച്ചിരുന്ന വീട്ടിൽ ബാബുവിന്റെ വലിയഛന്റെ മകളെന്ന് പരിചയപ്പെടുത്തിയ രുക്മിണിയെന്ന യുവതി താമസിച്ചിരുന്നു. രുക്മിണിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ മരിച്ച യുവതിയെ പറ്റി രുക്മിണിക്ക് അറിവില്ലെന്നും പറയുന്നു. ഇതേ സമയം മരിച്ച യുവതിയുടെ കൂടെ സ്ഥിരം നടക്കുന്നയാളെയും പെരുമ്പാവൂർ നഗരരത്തിൽ യുവതിയെ പരിചയമുള്ള തെരുവ് ലൈംകീഗ തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവർക്കും യുവതിയുടെ പൂർണ മേൽവിലാസം അറിയില്ലെന്നും പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പകലും രാത്രിയിലും പെരുമ്പാവുർ ,ആലുവ ഭാഗങ്ങളിൽ പ്രതി സ്ഥിരം പോകുന്ന സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയതിനൊടുവിലാണ് ഇന്നലെ പുലർച്ചെ പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+