എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണ്ണ തൃപ്തികരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, യോഗം കൊച്ചിയിൽ

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ. ടീക്കാറാം മീണ. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗം ചേർന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

ടീമംഗം മാറിയതിൽ ആശയക്കുഴപ്പം: ബിഗ്ബോസ് ഹൌസിൽ കലഹം? ഒടുവിൽ മാപ്പ് പറഞ്ഞ് ലക്ഷ്മി ടീമംഗം മാറിയതിൽ ആശയക്കുഴപ്പം: ബിഗ്ബോസ് ഹൌസിൽ കലഹം? ഒടുവിൽ മാപ്പ് പറഞ്ഞ് ലക്ഷ്മി

അതേസമയം ഭയമില്ലാതെയും നിഷ്പക്ഷമായും തിരഞ്ഞെടുപ്പ് ജോലികൾ പൂർത്തീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജീവനക്കാർ രാഷ്ട്രീയ ചായ് വുകൾ തിരഞ്ഞെടുപ്പ് ജോലിയിൽ കൊണ്ടുവരാതെ ശ്രദ്ധിക്കണം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്ന രീതിയിലായിരിക്കണം പ്രവർത്തനം. ഏതെങ്കിലും ഉദ്യോഗസ്ഥൻ പക്ഷപാതം കാണിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടികൾ കമീഷൻ സ്വീകരിക്കും.

 12-vote-1

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധയിൽ പെട്ടാൽ വരണാധികാരികൾ ഭീരുവായി ഇരിക്കാൻ പാടില്ല. ശക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുള്ള ആളുകളായി ഉദ്യോഗസ്ഥർ മാറണം. കമീഷൻ്റെ നിയമാവലികൾ എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും വായിച്ചിരിക്കണം. ഉദ്യോഗസ്ഥർ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല, അനുകൂലിക്കുന്നുമില്ല. ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ടവകാശം ചെയ്യാനുള്ള അവസരമാണ് നൽകേണ്ടത്. മുഴുവൻ ഉദ്യോഗസ്ഥരും കോവിഡ് വാക്സിൻ സ്വീകരിക്കണം. താല്പര്യമില്ലാത്തവർക്ക് വാക്സിനേഷനിൽ നിന്ന് ഒഴിവാകാം. എന്നാൽ ഇവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുവേണം ഡ്യൂട്ടിക്ക് ഹാരാജാകാൻ എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു.

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

Ernakulam
English summary
Chief electoral officer Teekaram Meena analyses preperations for election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X