എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയ്ക്ക് വെള്ളക്കെട്ടിൽ നിന്ന് മോചനം? ഓപ്പറേഷൻ ബ്രേക്ക്ത്രൂ സമയബന്ധിതമായി നടപ്പിലാക്കാൻ നിർദേശം

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ മഴക്കാലം തുടങ്ങാനിരിക്കെ ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി നിയമബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വർഷം മഴക്കാലത്തിന്റെ തുടക്കത്തിൽ തന്ന കൊച്ചി വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഇതോടെയാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓപ്പറേഷനാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

 മാഹിയിൽ മദ്യവിൽപ്പനയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ: കേരളീയർക്ക് മദ്യമില്ല, നിലപാട് കർശനം... മാഹിയിൽ മദ്യവിൽപ്പനയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ: കേരളീയർക്ക് മദ്യമില്ല, നിലപാട് കർശനം...

25 കോടിയുടെ പദ്ധതിയ്ക്ക് രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ട നിർമാണ പ്രവൃത്തികൾക്കുള്ള പദ്ധതി ജില്ലാ ദുരന്തനിവാരണ അതിർത്തിയാണ് തയ്യാറാക്കിയത്. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പദ്ധതി തുടരാനായിരുന്നു സംസ്ഥാന സർക്കാരിന്റെ നിർദേശം. സർക്കാർ ഏജൻസികൾക്കൊപ്പം തദ്ദേശ സ്ഥാപങ്ങളുടേയും സഹകരണം ഉറപ്പാക്കി പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം.

cmkerala3-

പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചെങ്കിലും മാർച്ച് 31 ന് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി കൊറോണ വൈറസ് വ്യാപനം മൂലം നീണ്ടുപോകുകയായിരുന്നു. എന്നാൽ ലോക്ക്ഡൌൺ ഇളവുകൾ പ്രാബല്യത്തിൽ വന്ന മുറയ്ക്ക് നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. 23 പ്രവൃത്തികൾ പൂർത്തിയാക്കിയെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. മെയ് 31 നുള്ളിൽ ഒന്നാംഘട്ടം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സൂചന. മെയ് അവസാനത്തോടെ കേരളത്തിൽ മൺസൂണിന് തുടക്കമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. അതേ സമയം കേരളത്തിൽ ഇത്തവണയും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഭൌമ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും നിർദേശിക്കുന്നത്.

 സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേർക്ക്!!12 പേർ വിദേശത്തു നിന്നു വന്നവർ സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേർക്ക്!!12 പേർ വിദേശത്തു നിന്നു വന്നവർ

മുന്നൊരുക്കങ്ങൾ നടത്തൂ.. പ്രളയം ഇക്കൊല്ലവും വരുമെന്ന് ഭൌമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്മുന്നൊരുക്കങ്ങൾ നടത്തൂ.. പ്രളയം ഇക്കൊല്ലവും വരുമെന്ന് ഭൌമശാസ്ത്ര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Ernakulam
English summary
Chief minister gave directions to complete Operation Breakthrough scheme in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X