എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ച് മാത്രമല്ല വികസനം: ബിപിസിഎല്‍ വില്‍പ്പനയെ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

കൊച്ചി: ബിപിസിഎൽ വിൽപ്പനയെ പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി. പ്ലാന്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. സ്വകാര്യ നിക്ഷേപം ആകർഷിച്ച് മാത്രമല്ല വ്യവസായ വികസനമെന്നും വികസന പദ്ധതികളിൽ കേന്ദ്രസർക്കാരുമായി സഹകരിക്കാൻ സന്നദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബിപിസിഎൽ പ്ലാന്റ് രാജ്യത്തിന് സമർപ്പിച്ച ചടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. കൊച്ച റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പിലാക്കാനിരിക്കുന്ന 6100 കോടിയുടെ രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ നാലര വർഷമായി സംസ്ഥാനത്ത് വ്യവസായിക രംഗത്ത് വളർച്ചയുണ്ടാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ട്. സ്വകാര്യ നിക്ഷേപം ആകർഷിച്ചുകൊണ്ട് മാത്രമല്ല, വ്യവസായ അഭിവൃദ്ധിയുണ്ടാക്കേണ്ടതെന്നും പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലകളെ നവീകരിച്ചുമാണ് അവ സാധ്യമാക്കേണ്ടതെന്നം അദ്ദേഹം പറഞ്ഞു.

pinarayi-22-

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

അതിവേഗം വളരുന്ന കൊച്ചി നഗരത്തിന്റെ സ്ഥാനം രാജ്യാന്തര ഭൂപടത്തിൽ ഊട്ടി ഉറപ്പിക്കുന്ന വിവിധ പദ്ധതികൾക്ക് ഇതോടെ തുടക്കമായിട്ടുണ്ട്. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിലെ 6000 കോടി രൂപയുടെ പെട്രോളിയം ഡിറവേറ്റീവ് പെട്രോ കെമിക്കൽ പദ്ധതിയെ വ്യവസായ മേഖല പ്രതീക്ഷയോടെയാണ് കാണുന്നത്. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ നീഷ് പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യത്തെ ആദ്യ കമ്പനിയായി ബിപിസിഎൽ മാറും. ഇതോടെ പെയിന്റ് നിർമാണത്തിനുൾപ്പെടെയുള്ള പലതരം അസംസ്കൃത വസ്തുുക്കൾ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇത് നിക്ഷേപ സാധ്യതകൾക്കും മുതൽക്കൂട്ടാകും.

Ernakulam
English summary
Chief minister Pinarayi Vijayan mentions BPCL sale over private investment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X