ടിവി തലയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കൊച്ചിയില്‍
കൊച്ചി: കളിയ്ക്കുന്നതിനിടെ ടിവി തലയില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മര്‍ച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ കെപി ഉണ്ണികൃഷ്ണന്റേയും വിദ്യയുടേയും മകന്‍ അര്‍ണവ് ആണ് മരിച്ചു. ഒരു വയസ്സ് മാത്രമാണ് പ്രായം.
കളിയ്ക്കുന്നതിനിടെ ടിവി സ്റ്റാന്റില്‍ പിടിച്ചതായിരുന്നു അര്‍ണവ്. ടിവി തലയിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

കാഞ്ഞങ്ങാട് സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍. വില്‍ഹെംസണ്‍ ഷിപ്പിങ് കമ്പനിയിലെ എന്‍ജിനീയര്‍ ആണ്. മൂന്ന് മാസത്തെ കോഴ്‌സിനായാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. അടുത്ത ദിവസം കാഞ്ഞങ്ങാട്ടേയ്ക്ക് മടങ്ങാനിരിയ്‌ക്കെയാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications