കൊച്ചിയിൽ സിനിമാ തിയ്യേറ്ററുകൾക്ക് മുമ്പിൽ കൂട്ടംകൂട്ടുന്നതിന് നിരോധനം: രോഗവ്യാപനം തടയാനെന്ന് പോലീസ്
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിനിടെ സിനിമാ തിയേറ്ററുകൾ തുറന്നതോടെ പുതിയ നിർദേശങ്ങളുമായി സിറ്റി പോലീസ്. സിനിമാ തിയേറ്ററുകൾക്ക് മുമ്പിൽ കൂട്ടംകൂടി നിൽക്കുന്നതിന് സിറ്റി പോലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാനാണെന്ന് വ്യക്തമാക്കിയ പോലീസ് ടിക്കറ്റ് കൌണ്ടറുകൾക്ക് മുമ്പിൽ തിക്കിത്തിരക്കുന്നവരുടെ പേരിൽ നിരോധനാജ്ഞാ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കി.

സിനിമാ തിയേറ്ററുകൾക്ക് മുമ്പിൽ തിക്കിത്തിരക്കുന്നവരിൽ ഏറെയും യുവാക്കളാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൈറസ് ബാധയുണ്ടായാൽ വീട്ടിലുള്ള പ്രായമായവരുടെ ജീവനനാണ് അപകടത്തിലാവുന്നതെന്ന് ഇവർ ഓർമിക്കണമെന്നും നാഗരാജു വ്യക്തമാക്കി.
Recommended Video

എറണാകുളം; സിനിമാ തിയേറ്ററുകൾക്ക് മുന്നിൽ കൂട്ടം കൂടിയാൽ നിരോധനാജ്ഞ വകുപ്പു പ്രകാരം നടപടിയെന്ന് കൊച്ചി പോലീസ്












Click it and Unblock the Notifications