ഹോളി ആഘോഷത്തിനിടെ സംഘർഷം; കാലടി ശ്രീശങ്കര കോളെജിൽ രണ്ട് പേർക്ക് കുത്തേറ്റു
ഹോളി ആഘോഷത്തിന്റെ ഭാഗമായി കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും പൂർവവിദ്യാർഥികളും പങ്കെടുത്തിരുന്നു
എറണാകുളം: കാലടി ശ്രീശങ്കര കോളെജിൽ നടന്ന ഹോളി ആഘോഷത്തിനിടെ സംഘർഷം. രണ്ട് പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്. പൂർവ്വ വിദ്യാർത്ഥിയായ പെരുമ്പാവൂർ മുണ്ടക്കൽ വീട്ടിൽ അരുൺ ശിവൻ (24), കോളേജിൽ പഠിക്കുന്ന കോടനാട് പാലാട്ടി വീട്ടിൽ ആദിത്യൻ (20) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും അങ്കമാലി എൽ.എഫ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലാണ്. അരുൺ ശിവന്റെ വയറ്റിൽ ആണ് കുത്തേറ്റത്. നില ഗുരുതരമാണ്.

Recommended Video
ഹോളി ആഘോഷത്തിന്റെ ഭാഗമായി കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും പൂർവവിദ്യാർഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാർഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്. ഇരുവരും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായതായും, അഞ്ചോളം പേർക്ക് എതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പരിപാടി കോവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയായിരുന്നു സംഘടിപ്പിച്ചതെന്ന ആരോപണവുമുണ്ട്. കോളേജിന് പുറത്ത് നിന്ന് വന്നവരടക്കം ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. നിരവധി പെൺകുട്ടികളും ഉണ്ടായിരുന്നു. കാമ്പസിനകത്ത് എസ് ബ്ലേക്കിന് സമീപം പ്രത്യേകം സ്റ്റേജ് കെട്ടിയാണ് പരിപാടി നടത്തിയത്. പൊലീസിനെയും ആരോഗ്യവകുപ്പിനെയും അനുമതിയില്ലാതെയായിരുന്നു പരിപാടി.
ബോളിവുഡ് സുന്ദരി താര സുതാരിയ- ലേറ്റസ്റ്റ് ചിത്രങ്ങൾ
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications