എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിക്ക് നാളെ അഭിമാന ദിനം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും

Google Oneindia Malayalam News

കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു. കൊച്ചിക്ക് നാളെ അഭിമാന ദിനമാണ് എന്ന് മുൻ സിപിഎം എംപി പി രാജീവ്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'നഗരത്തിൻ്റെ കുരുക്കഴിച്ച് വൈറ്റില, കുണ്ടനൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. പാലാരിവട്ടം ഈയവസ്ഥയിലാക്കിയതിനാൽ മേൽപാലങ്ങളിലൂടെ കുതിച്ചു വരുന്ന വാഹനങ്ങൾക്ക് അവിടെ ഒരു കുരുക്കു വരും. ഇ ശ്രീധരൻ സാറിൻ്റെ മേൽനോട്ടത്തിൽ അതിവേഗത്തിൽ പുനർനിർമ്മാണം നടക്കുന്നതിനാൽ വൈകാതെ അതും ശരിയാകും. വളരെ വേഗത്തിൽ തന്നെ വാട്ടർ മെട്രോയും ഉദ്ഘാടനം ചെയ്യപ്പെടും. കൊച്ചിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുകയാണ്. ഇച്ഛാശക്തിയോടെ പിണറായി സർക്കാർ ഇടപെടുകയാണ്.

ഞങ്ങൾ കൊച്ചിക്കു വേണ്ടി 2009 ൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ഒത്തുചേർന്നിരുന്നു. രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപ്പെട്ടതിനു പിന്നാലെ നടത്തിയ യോഗത്തിൽ റോട്ടറി ക്ലബ്ബ് തുടങ്ങി റസിഡൻസ് അസോസിയേഷനുകൾ വരെ പങ്കെടുത്തു. ചേമ്പറും വ്യാപാരി വ്യവസായി സംഘടനകളുമെല്ലാം ഒത്തുചേർന്ന യോഗം നാലു തലങ്ങളിലുള്ള സമഗ്ര പദ്ധതി അംഗികരിച്ചു. ജസ്റ്റിസ് കൃഷ്ണയ്യർ സ്വാമി അദ്ധ്യക്ഷനായി കൊച്ചി നഗര വികസന സമിതി രൂപികരിച്ചു. അതിൻ്റെ ജനറൽ കൺവീനർ എന്ന നിലയിൽ ഈ കാഴ്ചപ്പാട് കേന്ദ്ര ,കേരള സർക്കാരുകളുടെ മുമ്പിൽ അവതരിപ്പിച്ചിരുന്നു.

ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നിർമ്മിച്ച് ശക്തിപ്പെടുന്ന റോഡ് ഗതാഗതം. കൊച്ചിയെ മറ്റു നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന സബർബൻ റെയിൽ ഗതാഗതം, തൃപ്പൂണിത്തറ റെയിൽ എറണാകുളത്തിൻ്റെ കിഴക്കൻ കവാടമാക്കി ഉയർത്തുകയും കളമശ്ശേരി സ്‌റ്റേഷനെ ഫൈറ്റ് ട്രാൻസ്പോർട്ടിങ് ഹബ്ബാക്കി മാറ്റുക. പഴയ റെയിൽവേ സ്‌റ്റേഷനെയും മാർഷലിങ് യാർഡിൻ്റെയും സാധ്യതകൾ ഉപയോഗിക്കുക ഇവയായിരുന്നു റെയിൽ ഗതാഗതത്തെ സംബന്ധിച്ചുള്ള പ്രധാന നിർദ്ദേശം. വാട്ടർ ട്രാൻസ്പോർട്ടിങ്ങിന് കൊച്ചിക്കുള്ള വിപുല സാധ്യതകളെ ഉപയോഗിക്കുക. വാട്ടർ മെട്രോ എന്ന പേര് അന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ ജലഗതാഗത സാധ്യതകളെ നന്നായി ഫോക്കസ് ചെയ്തിരുന്നു. പിന്നെ മെട്രോ ആരംഭിക്കുക.

cm

ഈ നാലു തലങ്ങളിലെ വികസനം കൊച്ചിയെ അത്യാധുനികവൽക്കരിക്കാൻ സഹായകരമായിരിക്കും എന്ന ഏകാഭിപ്രായത്തെ മുൻനിർത്തി ബഹുമുഖ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അതിൻ്റെ കൂടി ഭാഗമായി കൊച്ചി മെട്രോക്ക് അനുമതി ലഭിക്കാൻ ജനകീയ പോരാട്ടങ്ങൾ നടത്തുകയുണ്ടായി. ഇ ശ്രീധരൻ സാറിൻ്റെ നേതൃത്വത്തിൽ മെട്രോ ആദ്യഘട്ടം പൂർത്തിയായി. ഏലിയാസ് ജോർജ്ജ് എന്ന ഭാവനാസമ്പന്നനായ ബ്യൂറോക്രാറ്റ് വാട്ടർ മെട്രോക്ക് ജീവൻ വെപ്പിച്ചു. പിണറായി സർക്കാർ അതിനു സവിശേഷ പ്രാധാന്യം നൽകി. ഇതോടൊപ്പം ബേക്കലിൽ നിന്നും ആരംഭിക്കുന്ന ജലപാത കൊച്ചിക്കും വൻ മാറ്റങ്ങൾ നൽകും.

കൊച്ചിയിലെ മേൽപ്പാലങ്ങൾക്കായി കേന്ദ്ര സർക്കാരിൽ തുടർച്ചയായി നടത്തിയ സമ്മർദ്ദത്തിൻ്റെ ഫലമായി വിശദമായ പദ്ധതി റിപ്പോർട്ട് നൽകാൻ കരാർ നൽകി. അതിൻ്റെ തുടർച്ചയിൽ നിർമാണ കരാറുകളിലേക്ക് പോകേണ്ട ഘട്ടത്തിലാണ് അന്നത്തെ കേരള സർക്കാർ ഈ നാലു പാലങ്ങളും തങ്ങൾ തന്നെ പൂർണ്ണമായും നിർമ്മിക്കാമെന്ന് രേഖാമൂലം എഴുതി നൽകി. കേന്ദ്രം ആവശ്യപ്പെടാതെ ഇത് ഏറ്റെടുത്തതിൻ്റെ യഥാർത്ഥ ലക്ഷ്യം പാലാരിവട്ടത്തിൽ കാണുകയുണ്ടായി. യഥാർത്ഥത്തിൽ അത് കേരളത്തിൻ്റെ അവകാശങ്ങളുടെ നിഷേധമായിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സെസ്സായി പിരിച്ചെടുക്കുന്ന പണത്തിൽ നിന്നും സംസ്ഥാനത്തിന് അർഹമായത് നിഷേധിക്കലാണ്.

ചെലവിൻ്റെ പകുതിയെങ്കിലും കേന്ദ്രം നൽകണമെന്നത് ന്യായമായ ആവശ്യമാണെന്ന് ഇ ശ്രീധരൻ സാറിനെ പോലുള്ളവർ ശക്തമായി പറഞ്ഞിരുന്നു. ഈ ആവശ്യം മുഖ്യമന്ത്രി പിണറായി കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും നേരത്തെ ശ്രീ ഉമ്മൻ ചാണ്ടി നൽകിയ സമതപ്പത്രം കാണിച്ച് കേന്ദ്രം അത് നിരസിച്ചു. ഇപ്പോൾ കിഫ്ബി വഴി ഫണ്ട് അനുവദിച്ച് മന്ത്രി ജി സുധാകരൻ്റെ നേതൃത്വത്തിൽ അതിവേഗം നിർമ്മാണം പൂർത്തിയാക്കി. ഇനി ബാക്കിയുള്ളത് സബർബൻ റെയിൽവേയുടെ കാര്യമാണ്. ഭാവി കൊച്ചിക്കായി അതും നമുക്ക് സാക്ഷാത്കരിക്കേണ്ടതുണ്ട്. കൊച്ചിയിൽ ഭാവനാസമ്പന്നനായ പുതിയ മേയറുടെ നേതൃത്വത്തിൽ സ്മാർട് കൊച്ചിയിലേക്ക് മുന്നേറും. പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ..'

Ernakulam
English summary
CM Pinarayi Vijayan to inaugurate Vytila, Kundannur bridges at Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X