Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലാ സമ്മേളനത്തില്‍നിന്ന് ഒരംഗം ഇറങ്ങിപോയി; സിഎന്‍ മോഹനന്‍ ജില്ലാസെക്രട്ടറിയായി തുടരും

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസനാക്കാനിരിക്കെ എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി ബാലകൃഷ്ണന്‍ സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപോയി. ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അംഗത്വം തുടരുന്നില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹം ഇറങ്ങിപോയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം ഇറങ്ങിപോയത്. ഏറെ കാലമായി എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അംഗമായിരുന്നു രാജിവെച്ച് സമ്മേളനത്തില്‍ നിന്നും ഇറങ്ങിപോയ പി ബാലകൃഷ്ണന്‍.

മുന്‍ ഏരിയാ സെക്രട്ടറികൂടിയാണ് ഇദ്ദേഹം. കുറച്ച്കാലം മുമ്പ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില പരാമര്‍ശങ്ങള്‍ വലിയരീതിയിലുള്ള ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും ഇടയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരം വിമര്‍ശിച്ച്‌കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റായിരുന്നു അദ്ദേഹം ഇട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ വിമര്‍ശിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. നിലവില്‍ അദ്ദേഹത്തെ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കുകയയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇനി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞ് അദ്ദേഹം ഇറങ്ങിപോകുകയായിരുന്നു.

ph

അതേസമയം എറണാകുളം ജില്ല സെക്രട്ടറിയായി സി.എന്‍.മോഹനന്‍ തന്നെ തുടരും. ജില്ലാ കമ്മിറ്റിയില്‍ ആറു വനിതകളാണ്് ഇടം പിടിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രടറി അഡ്വ. എ എ അന്‍ഷാദ്, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 46 അംഗ ജില്ലാ കമ്മറ്റിയില്‍ 13 പേരാണ് പുതുമുഖങ്ങളുള്ളത്.

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഒരു വനിതയും ഇടംനേടി. പുഷ്പ ദാസ് ആണ് സെക്രട്ടേറിയറ്റില്‍ ഇടംനേടിയത്. കളമശ്ശേരിയില്‍ നടന്ന ജില്ലാ സമ്മേളനം മോഹനനെ ഏകകണ്ഠമായാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 മുതല്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം. 1994 മുതല്‍ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2005 വരെ കോലഞ്ചേരി ഏരിയാ സെക്രട്ടറിയും, 2012 ല്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. 2016 മുതല്‍ ജിസിഡിഎ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 2018 ജൂണ്‍ 20 ന് മോഹനന്‍ ജില്ലാ സെക്രട്ടറിയാവുകയായിരുന്നു.

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിന്‍ തന്നെ തുടരും. രണ്ടാം വട്ടമാണ് ഗഗാറിന്‍ സെക്രട്ടറിയാകുന്നത്. ജില്ലാ കമ്മിറ്റിയില്‍ 27 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. നേരത്തെ 26 പേരായിരുന്നു കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+