ക്രിസ്മസ്-പുതുവത്സരം; കോസ്റ്റ്ഗാർഡുമായി ചേർന്നു കടൽ പട്രോളിങ് എക്സൈസ് ശക്തമാക്കും
കൊച്ചി: ക്രിസ്മസ്-പുതുവത്സര പ്രത്യേക പരിശോധനകളുടെ ഭാഗമായി കോസ്റ്റ്ഗാർഡുമായി ചേർന്നു കടൽ പട്രോളിങ് എക്സൈസ് ശക്തമാക്കും. കൊച്ചി തീരം കേന്ദ്രീകരിച്ചു ലഹരികടത്തു സജീവമാണെന്ന സൂചനയെ തുടർന്നാണിത്. ആർപിഎഫ്, റെയ്ൽവേ പൊലീസ് എന്നിവയുമായി റെയ്ൽവേ സ്റ്റേഷനുകളിലും ട്രെയ്നുകളിലും സംയുക്തമായി നടത്തുന്ന പരിശോധനകൾക്കു പുറമെ, റെയ്ൽവേ ലൈൻ പരിസരങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി.
ഈ മാസം അഞ്ചു മുതലാണ് എക്സൈസിന്‍റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിന് എറണാകുളം ജില്ലയിൽ തുടക്കമാകുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കും. പോയ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലത്തെ ആഘോഷങ്ങൾക്കു വൻതോതിൽ ലഹരിസാധനങ്ങൾ ഒഴുകുമെന്ന് ആശങ്ക പരന്നിട്ടുണ്ട്.













Click it and Unblock the Notifications