രവിപുരത്ത് വിജയിച്ച് നടി ശശികല; എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത് 25 വർഷത്തിന് ശേഷം
എറണാകുളം; കൊച്ചി കോർപറേഷനിൽ രവിപുരം ഡിവിഷനിൽ വിജയിച്ച് എൽഡിഎഫ്. 25 വർഷത്തിന് ശേഷമാണ് ഇവിടെ എൽഡിഎഫ് വിജയം.നടിയും കൂടിയാട്ടം കലാകാരിയുമായ ശശികലയാണ് ഇവിടെ വിജയിച്ചത്. 89 വോട്ടുകൾക്കായിരുന്നു വിജയം. ഇടത് സ്വതന്ത്രയായാണ് ശശികല ഇവിടെ മത്സരിച്ചത്. മുൻ മേയർ സൗമിനി ജെയിന്റെ വാർഡ് ആണ് രവിപുരം.
നേരത്തേ 2005 ലും ശശികല വാർഡിൽ മത്സരിച്ചിരുന്നു. അന്ന് 30 വോട്ടുകൾക്കായിരുന്നു തോറ്രത്. കഴിഞ്ഞ നാല് തവണയും യുഡിഎഫ് ജയിച്ച രവിപുരത്ത് ലീപ ടിറ്റു കോയ്ക്കാരനാണ് ഇത്തവണ അവരുടെ സ്ഥാനാര്‍ത്ഥിയായത്. അതേസമയം കൊച്ചി കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യുഡിഎഫും എൽഡിഎഫും തമ്മിൽ നടക്കുന്നത്. 31 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ 29 ഇടത്താണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി നാലിടങ്ങളിലാണ് മുന്നേറുന്നത്.

യുഡിഎഫ് കുത്തകയായിരുന്ന കോര്‍പറേഷനാണ് കൊച്ചി കോര്‍പറേഷന്‍. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 37 സീറ്റ് നേടിയായിരുന്നു കോര്‍പ്പറേഷനില്‍ യുഡിഎഫ് അധികാരത്തിലെത്തിയത്. 34 സീറ്റുകള്‍ നേടി എല്‍ഡിഎഫ് തൊട്ടു പിറകിലെത്തി. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിച്ചു. മേയര്‍ സൗമിനി ജയിന്‍റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരായ ഭരണ വിരുദ്ധ വികാരം പ്രധാനം വിഷയമാക്കിയായിരുന്നു ഇടത് പ്രചാരണം.
Recommended Video
ഇനി 10 സീറ്റിലെ ഫലമാണ് പുറത്തുവരാൻ ഉള്ളത്. യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും കെപിസിസി സെക്രട്ടറിയുമായ എൻ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർത്ഥി ടി പത്മകുമാരിയോട് ഒരു സീറ്റിനായിരുന്നു പരാജയം. പത്മകുമാരിക്ക് 12 വോട്ടുകളാണ് ലഭിച്ചത്. അതേസമയം എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. അനില്‍കുമാറാണ് വിജയിച്ചത്. എളമക്കര നോര്‍ത്ത് ഡിവിഷന്‍ 33 ല്‍ നിന്നാണ് അനില്‍കുമാര്‍ വിജയിച്ചത്.












Click it and Unblock the Notifications