എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിദ്ധിഖിന്റെ ഗുണ്ടായിസം പുറത്ത്; കോടതി ഉത്തരവനുസരിച്ച് ഹോട്ടലിന് മുന്നിലെ പരസ്യ ബോർഡ് നീക്കം ചെയ്യാൻ അധികൃതർ, വില്ലനായി തടഞ്ഞ് നടൻ സിദ്ധിഖ്!!

  • By Desk
Google Oneindia Malayalam News

കാക്കനാട്: കോടതി ഉത്തരവനുസരിച്ച് ഹോട്ടലിന് മുന്നിലെ അനധികൃത പരസ്യ ബോർഡ് നീക്കുന്നത് തടഞ്ഞു നടൻ സിദ്ധിഖ് വില്ലനായി. സീപോർട്ട് എയർപോർട് റോഡിൽ സൺറൈസ് ആശുപത്രിക്ക് സമീപം സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ കൂറ്റൻ പരസ്യ ബോർഡ് നീക്കാനെത്തിയ നഗരസഭ ജീവനക്കാരെയാണ് നടൻ സിനിമ സ്റ്റൈലിൽ വെല്ലുവിളിച്ചത്.

<strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന</strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

ഹോട്ടലിന് മുന്നിലെ റോഡ് പുറമ്പോക്കിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡ് മുറിച്ചു മാറ്റാൻ തൊഴിലാളികൾ കൊണ്ട് വന്നിരുന്ന പണിയായുധങ്ങൾ നടൻ വലിച്ചെറിഞ്ഞു ജീവനക്കാർക്ക് നേരെ തട്ടിക്കയറി. ബോർഡിൽ തൊടാൻ ധൈര്യമുണ്ടടോ എന്ന് ചോദിച്ചായിരുന്നു ഭീഷണി. ബോർഡ് നീക്കാൻ നഗരസഭ ജീവനക്കാരെത്തിയ വിവരം അറിഞ്ഞു നടൻ സംഭവസ്ഥലത്ത് കാറിൽ പാഞ്ഞെത്തുകയായിരുന്നു.

Sidique

തൊഴിലാളികൾ കൊണ്ട് വന്ന ചുറ്റിക കൈയിലേന്തി ബോർഡിന് ചുറ്റും നന്നായിരുന്നു നടന്റെ വെല്ലുവിളി. സിനിമയെ വെല്ലുന്ന നടന്റെ പരാക്രമം കണ്ട് വഴിയാത്രക്കാർ എ തോ ചിത്രത്തിന്റെ ചിത്രീകരണമാണെന്ന് കരുതി നാട്ടുകാർ ഉൾപ്പെടെ തടിച്ചു കൂടി. നിന്റെ വെല്ലുവിളിക്ക് മുന്നിൽ പതറിയ നഗരസഭ ജീവനക്കാർ പേടിച്ച് പിൻമാറി.

നഗരസഭ പ്രദേശത്തെ അനധികൃത പരസ്യ ബോർഡുകൾ ഈ മാസം 15നകം നീക്കം ചെയ്ത് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് യുദ്ധകാലടി സ്ഥാനത്തിൽ നഗരസഭ നടപടി സ്വീകരിച്ചത്. ബോർഡ് നീക്കം ചെയ്യാൻ നടൻ എതിർത്തതിനെ തുടർന്ന് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ആദ്യം വഴക്കിയില്ല. കോടതി ഉത്തരവനുസരിച്ചാണു അനധികൃത പരസ്യ ബോർഡുകൾ നീക്കുന്നതെന്നായിരുന്നു നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.

എന്നാൽ പതിനായി ങ്ങൾ ചെലവിട്ട് സ്ഥാപിച്ച പരസ്യ ബോർഡ് നീക്കം ചെയ്യാൻ നഗരസഭ നോട്ടീസ് നൽകിയിരുന്നില്ലെന്നായി നടൻ. റോസ് പുറമ്പോക്കിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ നീക്കാൻ ഉടമയുടെ അനുമതി ആവശ്യമില്ലെന്ന് നഗരസഭ സെക്രട്ടറി പി.എസ്.ഷിബു വ്യക്തമാക്കി. നടന്റെ ഹോട്ടലിന് മുന്നിലെ പരസ്യ ബോർഡിനേക്കാൾ വിലപിടിപ്പുള്ള അനധികൃത പരസ്യ ബോർഡുകൾ നഗരസഭ ഇതിനോടകം മാറ്റിയിട്ടുണ്ട്. ഒരു മണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിൽ ബോർഡ് മാറ്റാൻ സാവകാശം വേണമെന്നായി നടൻ.

കോടതി ഉത്തരവുള്ളതിനാൽ സാവകാശം വേണമെന്ന നടന്റെ ആവശ്യം നഗരസഭ അധികൃതർ ആദ്യം അംഗീകരിച്ചില്ല. തർക്ക പരിഹാരത്തിനായി ഒരു മണിക്കുറിനകം പരസ്യ ബോർസ് നീക്കാമെന്ന് നടൻ പറഞ്ഞത് നഗരസഭ അധികൃതർ അംഗീകരിച്ചെങ്കിലും സംഭവ സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തത് വിഷയം കടുതൽ വഷളാക്കി. ബോർഡ് നീക്കം ചെയ്യാൻ നടന് സാവകാശം നൽകിയത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ നഗരസഭ അധികൃതർക്കെതിരേ നാട്ടുകാർ രംഗത്ത് എത്തിയത്.

കോടതി ഉത്തരവിന്റെ പകർപ്പ കാണിച്ചതിന് ശേഷമാണ് അനധികൃത ബോർഡ് നീക്കുന്നതിനോട് നടൻ വഴങ്ങിയത്. ഇതിനിടെ നടനും നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. ബോർസ് നീക്കാൻ സാവകാശം നൽകിതിനെ നാട്ടുകാർ ചോദ്യം ചെയ്താണു നടനെ പ്രകോപ്പിച്ചത്. പ്രശ്നം വഷളായതിനെ തുടർന്ന് തൃക്കാക്കര പൊലിസെത്തയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ നടൻ വിളിച്ചു വരുത്തിയ വിദഗ്ധ തൊഴിലാളികളെത്തി ബോർഡ്‌ നീക്കം ചെയ്തു.

Ernakulam
English summary
Complaint against actor Sidhique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X