മതസ്പർദ്ധയും വിദ്വേഷവും പരത്താൻ ശ്രമം: ഇ ശ്രീധരനെതിരെ പോലീസിൽ പരാതി, കേസെടുക്കാൻ ഗൌരവകരമല്ലെന്ന് പോലീസ്
കൊച്ചി: മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പോലീസില്‍ പരാതി. സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയിട്ടുള്ളത്. ഇ ശ്രീധരൻ ഉള്‍പ്പെടുന്ന പൊന്നാനി സ്റ്റേഷൻ പരിധിയിലാണ് കേസെടുത്തിട്ടുള്ളത്. ഹിന്ദു, ക്രിസ്ത്യൻ യുവതികളെ മുസ്ലിം ചെറുപ്പക്കാർ ആസൂത്രിതമായി ലൌ ജിഹാദ് നടത്തുന്നു, മാംസഭക്ഷണം കഴിക്കുന്നവരോട് എനിക്ക് അറപ്പാണ് എന്നീ പ്രസ്താവനകളാണ് പരാതിക്കാധാരം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം
Recommended Video

ബിജെപി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഇ ശ്രീധരന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവിധ അഭിമുഖങ്ങളില്‍ നടത്തിയ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം കേസ് എടുക്കാന്‍ മാത്രം ഗൗരവമുള്ള വിഷയങ്ങള്‍ പരാതിയില്‍ പറയുന്നില്ലെന്നാണ് പരാതി സ്വീകരിച്ച പൊന്നാനി പൊലീസ് അറിയിച്ചത്.
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications