എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർമാതാവ് പീഡിപ്പിച്ചെന്ന പരാതി; മൊഴി പൂർണവിശ്വാസത്തിലെടുക്കാതെ പൊലീസ്, പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി

  • By Desk
Google Oneindia Malayalam News

കൊ​​ച്ചി: പ്ര​​മു​​ഖ മ​​ല​​യാ​​ളം നി​​ർ​​മാ​​താ​​വി​​നെ​​തി​​രാ​​യ ലൈം​​ഗി​​ക പീ​​ഡ​​ന ആ​​രോ​​പ​​ണ കേ​​സി​​ൽ പൊ​​ലീ​​സി​​ന്‍റെ നീ​​ക്കം ശ്ര​​ദ്ധാ​​പൂ​​ർ​​വം. പ​​രാ​​തി​​ക്കാ​​രി​​യാ​​യ യു​​വ​​തി​​യു​​ടെ മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി എ​​ട്ടു ദി​​വ​​സം ക​​ഴി​​ഞ്ഞി​​ട്ടും അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കാ​​ര്യ​​മാ​​യ പു​​രോ​​ഗ​​തി​യി​​ല്ല. വ​​നി​​താ‌ പൊ​​ലീ​​സാ​​ണ്‌ ക​​ഴി​​ഞ്ഞ 29നു ​​യു​​വ​​തി​​യു​​ടെ മൊ​​ഴി​​യെ​​ടു​​ത്ത​​ത്. മാ​​ന​​ഭം​​ഗ​​ത്തി​​നാ​​ണ് കേ​​സ് എ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് സി​​ഐ കെ.​​ജെ.​​പീ​​റ്റ​​റി​​നാ​​ണ് തു​​ട​​ര​​ന്വേ​​ഷ​​ണ​​ച്ചു​​മ​​ത​​ല. ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ സ​​ത്യാ​​വ​​സ്ഥ പൊ​​ലീ​​സി​​ന് ഇ​​നി​​യും ബോ​​ധ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​ൽ മാ​​ത്ര​​മേ ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളു​​വെ​​ന്നാ​​ണ് പൊ​​ലീ​​സി​​ന്‍റ നി​​ല​​പാ​​ട്.

 പീ​​ഡി​​പ്പി​​ച്ച​​ത് 2017 ഏ​​പ്രി​​ൽ 10ന്

പീ​​ഡി​​പ്പി​​ച്ച​​ത് 2017 ഏ​​പ്രി​​ൽ 10ന്

20 ​​മാ​​സം മു​​മ്പു ന​​ട​​ന്ന പീ​​ഡ​​ന​​ത്തി​​ൽ യു​​വ​​തി പ​​രാ​​തി​​പ്പെ​​ടു​​ന്ന​​ത് ഇ​​പ്പോ​​ൾ മാ​​ത്ര​​മാ​​ണ്. പൊ​​ലീ​​സി​​ന് സം​​ശ​​യ​​ത്തി​​നി​​ട ന​​ൽ​​കു​​ന്ന​​തും ഇ​​താ​​ണ്. എ​​ന്നാ​​ൽ, കേ​​സെ​​ടു​​ക്കു​​ന്ന​​തി​​ന് കാ​​ല​​താ​​മ​​സം ത​​ട​​സ​​മ​​ല്ല. 2017 ഏ​​പ്രി​​ൽ 10നു ​​ക​​ത്രി​​ക്ക​​ട​​വി​​ലെ ഫ്ലാ​​റ്റി​​ൽ ഒ​​ൻ​​പ​​ത്-​​എ മു​​റി​​യി​​ൽ വ​​ച്ചാ​​ണു മാ​​ന​​ഭം​​ഗം ന​​ട​​ന്ന​​തെ​​ന്നു യു​​വ​​തി​​യു​​ടെ മൊ​​ഴി​​യി​​ലു​​ണ്ട്. തൃ​​ശൂ​​ർ സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി എ​​റ​​ണാ​​കു​​ളം ന​​ഗ​​ര പ​​രി​​ധി​​യി​​ലാ​​ണ് ഇ​​പ്പോ​​ൾ താ​​മ​​സം. ഇ​​ര​​ട്ട​​പ്പേ​​രു​​ള്ള യു​​വ​​തി​​ക്കു 25 വ​​യ​​സാ​​ണു പ്രാ​​യം. സി​​നി​​മ​​യി​​ൽ അ​​വ​​സ​​രം ന​​ൽ​​കാ​​മെ​​ന്നു പ​​റ​​ഞ്ഞു ഫ്ലാ​​റ്റി​​ലേ​​ക്ക് വി​​ളി​​ച്ചു വ​​രു​​ത്തി പീ​​ഡി​​പ്പി​​ച്ചെ​​ന്നാ​​ണു പ​​രാ​​തി.

കൊ​​ല്ലു​​മെ​​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി

കൊ​​ല്ലു​​മെ​​ന്നു ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി

പ​​രാ​​തി ന​​ൽ​​കാ​​ൻ വൈ​​കി​​യ​​തി​​നും യു​​വ​​തി വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ വി​​വ​​രം പു​​റ​​ത്തു പ​​റ​​ഞ്ഞാ​​ൽ കൊ​​ന്നു ക​​ള​​യു​​മെ​​ന്നാ​​യി​​രു​​ന്നു നി​​ർ​​മാ​​താ​​വി​​ന്‍റെ ഭീ​​ഷ​​ണി. സി​​നി​​മാ മേ​​ഖ​​ല​​യി​​ൽ ന​​ല്ല സ്വാ​​ധീ​​ന​​മു​​ള്ള ഇ​​യാ​​ൾ അ​​പാ​​യ​​പ്പെ​​ടു‌​​ത്തു​​മെ​​ന്ന ഭ​​യ​​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണു പു​​റ​​ത്തു പ​​റ​​യാ​​തി​​രു​​ന്ന​​ത്. പീ​​ഡ​​ന​​ത്തി​​നു ശേ​​ഷം അ​​ഞ്ച് സി​​നി​​മ​​ക​​ൾ നി​​ർ​​മി​​ച്ചെ​​ങ്കി​​ലും ഒ​​രെ​​ണ്ണ​​ത്തി​​ൽ പോ​​ലും യു​​വ​​തി​​ക്ക് അ​​വ​​സ​​രം കി​​ട്ടി​​യി​​ല്ല.

ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​യ നി​​ർ​​മാ​​താ​​വി​​ന് അ​​മ്പ​​തി​​നു മു​​ക​​ളി​​ലാ​​ണ് പ്രാ​​യം. 2010 മു​​ത​​ൽ മ​​ല​​യാ​​ള സി​​നി​​മാ രം​​ഗ​​ത്ത് സ​​ജീ​​വം. ഇ​​തി​​ന​​കം 12 സി​​നി​​മ​​ക​​ൾ നി​​ർ​​മി​​ച്ചി​​ട്ടു​​ണ്ട്. ദി​​ലീ​​പ്, ജ​​യ​​സൂ​​ര്യ, കു​​ഞ്ചാ​​ക്കോ ബോ​​ബ​​ൻ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ താ​​ര​​ങ്ങ​​ളാ​​ണു മി​​ക്ക ചി​​ത്ര​​ങ്ങ​​ളി​​ലും നാ​​യ​​ക​​ർ. പ​​ട​​ങ്ങ​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും പ​​ണം വാ​​രി​​യ​​വ​​യാ​​ണ്.

ഉ​​ണ്ണി മു​​കു​​ന്ദ​​ൻ കേ​​സ്

ഉ​​ണ്ണി മു​​കു​​ന്ദ​​ൻ കേ​​സ്


ക​​ഴി​​ഞ്ഞ ര​​ണ്ടു കൊ​​ല്ല​​ത്തി​​നി​​ടെ സി​​നി​​മാ മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നി​​ര​​വ​​ധി പേ​​ർ​​ക്കെ​​തി​​രെ ലൈം​​ഗി​​ക ആ​​രോ​​പ​​ണ കേ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്നു​​ണ്ട്. ന​​ട​​ൻ ഉ​​ണ്ണി മു​​കു​​ന്ദ​​നെ​​തി​​രേ കോ​​ട്ട​​യം സ്വ​​ദേ​​ശി​​നി ന​​ൽ​​കി​​യ മാ​​ന​​ഭം​​ഗ ശ്ര​​മ കേ​​സ് ഇ‌​​പ്പോ​​ൾ കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​ണ്. യു​​വ​​തി നി​​ർ​​മി​​ക്കു​​ന്ന സി​​നി​​മ​​യി​​ൽ ന​​ട​​ന്‍റെ ഡേ​​റ്റ് വാ​​ങ്ങാ​​ൻ എ​​ത്തി​​യ​​പ്പോ​​ൾ ചേ​​രാ​​ന​​ല്ലൂ​​രി​​ലെ ന​​ട​​ന്‍റെ വീ​​ട്ടി​​ൽ വ​​ച്ചു മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ന്നാ​​ണു പ​​രാ​​തി. സ്ക്രി​​പ്റ്റു​​മാ​​യി​​ട്ടാ​​യി​​രു​​ന്നു യു​​വ​​തി​​യു​​ടെ വ​​ര​​വ്. മാ​​ന​​ഭം​​ഗ ശ്ര​​മ​​ത്തെ തു​​ട​​ർ​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടി ര​​ക്ഷ​​പ്പെ​​ട്ടെ​​ന്നാ​​ണു യു​​വ​​തി​​യു​​ടെ മൊ​​ഴി.

എ​​റ​​ണാ​​കു​​ളം ജു​​ഡി​​ഷ്യ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ യു​​വ​​തി നേ​​രി​​ട്ട് പ​​രാ​​തി ന​​ൽ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ, പ​​ണ​​വും കാ​​റും ആ​​വ​​ശ്യ​​പ്പെ​​ട്ടു യു​​വ​​തി ത​​ന്നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യ​​താ​​യി കു​​റ്റി​​പ്പു​​റം പൊ​​ലീ​​സി​​ൽ ന​​ട​​നും പ​​രാ​​തി ന​​ൽ​​കി. ഈ ​​കേ​​സി​​ലും അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്നു.

ലൈം​​ഗി​​ക​ച്ചു​​വ​​യോ​​ടെ സം​​സാ​​രി​​ച്ചു കു​​ടു​​ങ്ങി

ലൈം​​ഗി​​ക​ച്ചു​​വ​​യോ​​ടെ സം​​സാ​​രി​​ച്ചു കു​​ടു​​ങ്ങി

യു​​വ​​ന​​ടി​​യോ​​ട് ലൈം​​ഗി​​ക​​ച്ചു​​വ​​യോ​​ടെ സം​​സാ​​രി​​ച്ച​​തി​​നു ച​​ല​​ച്ചി​​ത്ര​​താ​​രം ലാ​​ലി​​ന്‍റെ മ​​ക​​നും യു​​വ​​സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ജീ​​ൻ പോ​​ൾ ലാ​​ൽ ഉ​​ൾ​​പ്പെ​​ടെ നാ​​ലു പേ​​ർ​​ക്കെ​​തി​​രേ പ​​ന​​ങ്ങാ​​ട് പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​തു ക​​ഴി​​ഞ്ഞ കൊ​​ല്ല​​മാ​​യി​​രു​​ന്നു. ന​​ട​​ൻ ശ്രീ​​നാ​​ഥ് ഭാ​​സി​​യും പ്ര​​തി പ​​ട്ടി​​ക​​യി​​ൽ​​പ്പെ​​ട്ടു. ഹ​​ണി ബീ ​​ര​​ണ്ടി​​ന്‍റെ ചി​​ത്രീ​​ക​​ര​​ണ​​ത്തി​​നി​​ടെ​​യാ​​ണ് കേ​​സി​​ന് ആ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. ന​​ടി​​ക്കു പ്ര​​തി​​ഫ​​ലം ന​​ൽ​​കി​​യി​​ല്ലെ​​ന്നും പ​​രാ​​തി​​യു​​ണ്ടാ​​യി​​രു​​ന്നു. യു​​വ​​ന​​ടി​​യു​​മാ​​യി കേ​​സ് ഒ​​ത്തു​​തീ​​ർ​​പ്പാ​​ക്കി ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി​​യോ​​ടെ​​യാ​​ണു നാ​​ലു പേ​​രും കേ​​സി​​ൽ നി​​ന്നു ത​​ല​​യൂ​​രി​​യ​​ത്.

Ernakulam
English summary
complaint against producer in molestation, police denies to file case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X