എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടാര്‍ ചെയ്ത് ഉണങ്ങും മുമ്പേ തകര്‍ന്ന റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതിനുള്ള നീക്കം: സംഭവം ആലപ്പുഴയില്‍!

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: ടാര്‍ ചെയ്ത് ഉണങ്ങും മുമ്പേ തകര്‍ന്ന റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതിനായി കുത്തിയിളക്കി വീണ്ടും ടാര്‍ ചെയ്യുന്നതിനുള്ള നീക്കമാരംഭിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത പായിപ്ര- ചെറുവട്ടൂര്‍ റോഡിലെ ടാര്‍ ഉണങ്ങും മുമ്പേ റോഡ് നിരവധി സ്ഥലങ്ങളില്‍ തകര്‍ന്നിരുന്നത് ചൂണ്ടികാട്ടി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 2.26കോടി രൂപ മുടക്കി നവീകരിച്ച റോഡിനാണ് ഈ ദുര്‍ഗതി.

<strong>തിരുമ്മല്‍ കേന്ദ്രത്തില്‍ യുവതിക്കുനേരെ അക്രമം: പൊലിസ് കേസെടുത്തില്ലെന്ന് ആക്ഷേപം, സംഭവം ആലപ്പുഴ!</strong>തിരുമ്മല്‍ കേന്ദ്രത്തില്‍ യുവതിക്കുനേരെ അക്രമം: പൊലിസ് കേസെടുത്തില്ലെന്ന് ആക്ഷേപം, സംഭവം ആലപ്പുഴ!

പായിപ്ര കുരിശുപടിക്കു സമീപമാണ് റോഡിലെ പൊളിഞ്ഞ ടാര്‍ മാറ്റിയിട്ടിരിക്കുന്നത്. റോഡ് നവീകരണം ആരംഭിച്ചതുമുതല്‍ റോഡ് നിര്‍മ്മാണത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. താലൂക്ക് വികസന സമിതിയോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണനും പരാതിയുമായി രംഗത്തെത്തിയെങ്കിലും കോണ്‍ട്രാക്ടര്‍ അനുകൂലമായി പ്രതികരിച്ചില്ല. പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര കവലയില്‍ നിന്നാരംഭിച്ച് പഞ്ചായത്ത് അതിര്‍ത്തിയായ കക്ഷായിപ്പടിയില്‍ അവസാനിക്കുന്ന നാല് കിലോമീറ്റര്‍ റോഡിന്റെ സ്ഥിതിയാണിത്.

roadconstruction

റോഡ് ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുക, കലുങ്കുകള്‍ പുനര്‍ നിര്‍മിക്കുക, ഓടകള്‍ നവീകരിക്കുക, റോഡിന്റെ ഇരുസൈഡുകളിലും കോണ്‍ക്രീറ്റ് ചെയ്യുക, റിഫ്‌ളക്ടറുകളും ലൈറ്റുകളും ദിശാ, സിഗ്‌നല്‍ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിനാണ് പണം അനുവദിച്ചിരുന്നത്. എന്നാല്‍ റോഡിന്റെ ഇരുസൈഡുകളും കോണ്‍ക്രീറ്റ് ചെയ്യുകയോ റിഫ്‌ളക്ടര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന നടപടികളില്ലന്നാണ് കരാറുകാരന്‍ പറയുന്നത്. ഒരു വര്‍ഷത്തെ ഗ്യാരന്റിയിലാണ് റോഡ് നിര്‍മ്മാണത്തുന്നതിന് ടെന്‍ണ്ടര്‍ നല്‍കിയിരിക്കുന്നത്. തലതിരിഞ്ഞ നിര്‍മ്മാണമാണ് ഇവിടെ നടക്കുന്നത്.

സാധാരണയായി ഓടയുടെയും കലുങ്കുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് റോഡ് ടാറിംഗ് നടത്തുന്നത്. എന്നാല്‍ ഇവിടെ ടാറിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കലുങ്കുകളും ഓടയുടെ നിര്‍മ്മാണത്തിനും തുടക്കമായത്. റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടികാണിച്ച് ജനപ്രതിനിധികളും നാട്ടുകാരും പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിവരമറിയിച്ചങ്കിലും റോഡ് നിര്‍മ്മാണം പാതിവഴിയില്‍ കോണ്‍ട്രാക്ടര്‍ ഉപേക്ഷിക്കുമെന്നായിരുന്നു ഇവരുടെ മറുപടി. ടാറിംഗ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടതോടെ ടാര്‍ പൊളിഞ്ഞത് നിര്‍മ്മാണത്തിലെ അപാകത ശരിവയ്ക്കുന്നതാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Ernakulam
English summary
complaint on road construction in moovattupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X