എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പറവൂരിലെ സീറ്റ് മാറ്റം സിപിഐ ആവശ്യപ്പെട്ടാൽ മാത്രം: പ്രതികരിക്കാതെ സിപിഐ, എൽഡിഎഫിൽ അനിശ്ചിതാവസ്ഥ

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കിടെ എൽഡിഎഫിൽ പറവൂർ സീറ്റിനെക്കുറിച്ചുള്ള ആശയക്കുഴപ്പം രൂക്ഷമാകുന്നു. പറവൂർ സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ചാണ് മുന്നണിക്കുള്ളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നത്.

സജീവമായി ഉള്ളവര്‍ക്കെല്ലാം പാര്‍ട്ടി ചുമതല, കേരളം പിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി!!സജീവമായി ഉള്ളവര്‍ക്കെല്ലാം പാര്‍ട്ടി ചുമതല, കേരളം പിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി!!

എന്നാൽ സീറ്റുവെച്ചുമാറുന്നതിന് വേണ്ടി തങ്ങൾ മുൻകയ്യെടുക്കില്ലെന്നും സീറ്റ് വെച്ചുമാറാൻ സിപിഐ ഔദ്യോഗികമായി ആവശ്യപ്പെടണമെന്നുമാണ് സിപിഎം സ്വീകരിച്ചിട്ടുള്ള നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്ന മണ്ഡലത്തിൽ തുടർന്നും മത്സരിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളോട് സിപിഐ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അനിശ്ചിതാവസ്ഥ ബാക്കി

അനിശ്ചിതാവസ്ഥ ബാക്കി


കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പറവൂർ സീറ്റ് നൽകാനായിരുന്നു ആദ്യം മുന്നണിക്കുള്ളിൽ നടന്ന ചർച്ചകൾ. എന്നാൽ ഈ ചർച്ചകൾ എങ്ങുമെത്താതായതോടെ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിലും ധാരണയായില്ല. ഇതോടെ സീറ്റ് വിഭജനം സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയാണ്.

 അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

എറണാകുളം ജില്ലയിൽ സിപിഐ തുടർച്ചയായി പരാജയം ഏറ്റുവാങ്ങുന്ന സീറ്റിനെച്ചൊല്ലി പാർട്ടിയ്ക്കുള്ളിലും വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സീറ്റുകൾ വെച്ചുമാറി പകരം കുറച്ച് കൂടി വിജയസാധ്യതയുള്ള സീറ്റ് ചോദിച്ച് വാങ്ങണണമെന്നാണ് പാർട്ടിയിൽ തന്നെ ഒരു വിഭാഗം ഉന്നയിക്കുന്ന ആവശ്യം. എന്നാൽ പരമ്പരാഗതമായി പാർട്ടി കൈവശം വെച്ച് മത്സരിക്കുന്ന സീറ്റുകൾ വിട്ടുനൽകേണ്ടതില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗവും വാദിക്കുന്നുണ്ട്. ഇതിനായി പറവൂരും പിറവവും വെച്ചുമാറാമെന്ന നിർദേശമാണ് പാർട്ടിയ്ക്കുള്ളിൽ മുന്നോട്ടുവെക്കുന്നത്.

പിറവം ആർക്ക്

പിറവം ആർക്ക്

പിറവം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പിറവം സീറ്റ് നൽകിയേക്കുമെന്നാണ് സൂചനകൾ. ഇത് സംബന്ധിച്ച് ഏകദേശധാരണയായിട്ടുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് ചിലപ്പോൾ പറവൂർ സീറ്റും ലഭിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വിജയ സാധ്യത?

വിജയ സാധ്യത?


പറവൂരിൽ സിപിഎം മത്സരിക്കാനിറങ്ങിയാൽ വിജയ സാധ്യത ജയിക്കുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. അതേ സമയം ഈ മണ്ഡലത്തിൽ മത സാമുദായിക സമവാക്യങ്ങൾക്ക് അനുസൃതമായി എസ്ഡിപിഐ, എൻഎസ്എ തുടങ്ങിയ സാമുദായിക സംഘടനകളുടെ പിന്തുണ നേടാൻ കഴിഞ്ഞാൽ സിപിഎമ്മിന് പറവൂരിൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സീറ്റ് വെച്ചുമാറുന്നത് സംബന്ധിച്ച് സിപിഐ സ്വീകരിക്കുന്ന നിലപാടിയിരിക്കും നിർണ്ണായകമായിത്തീരുക.

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

Ernakulam
English summary
Confusions in LDF over seat exchange in Paravoor in Assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X