Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്- സിപിഐഎം സംഘര്‍ഷം; മാത്യു കുഴല്‍നാടന് എം.എല്‍.എയ്ക്ക് പരിക്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് - സി പി ഐ എം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക്. എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ സി പി ഐ എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനമുണ്ടായിരുന്നു. ഇതിനിടെ കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡുകളും നശിപ്പിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഇന്ന് പ്രകടനം നടത്തിയത്. പ്രതിഷേധ പ്രകടനം സി പി ഐ എം ഓഫീസിന് മുന്നിലെത്തിയതോടെയാണ് സംഘര്‍ഷമുടലെടുത്തത്. ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ തമ്മിലടിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്ക്കും കോണ്‍ഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് സാബു ജോണിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഡി വൈ എഫ് ഐക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അര മണിക്കൂറോളം തുടര്‍ന്നതായാണ് വിവരം. സംഘര്‍ഷത്തില്‍ പുത്തന്‍കുരിശ് ഡി വൈ എസ് പി അജയ്‌നാഥിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

flag 1

ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ ധീരജ് തിങ്കളാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ കുത്തേറ്റ് മരിച്ചത്. അതേസമയം എസ് എഫ് ഐ പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയത്രക്കിടെ കണ്ണൂരില്‍ വ്യാപക ആക്രമണമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

'കോണ്‍ഗ്രസ് ഓഫീസുകളും വീടുകളും തകര്‍ത്തു. ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായതിന്റെ പേരില്‍ സി പി ഐ എം നേതൃത്വത്തിന്റെ ഒത്താശയോടെ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ക്രിമിനലുകള്‍ ആയുധം താഴെ വയ്ക്കാനും അവരെ ജയിലിലേക്ക് മടക്കി അയയ്ക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കണം,' വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടുവെന്നും എന്നാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തടസമോ ഭയമോ ഇല്ലെന്നും സതീശന്‍ പറഞ്ഞിരുന്നു. ധീരജ് രാജേന്ദ്രന്റെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംസ്‌കാരിച്ചത്.

തളിപ്പറമ്പിലെ ധീരജിന്റെ വീടായ 'അദ്വൈത'ത്തോട് ചേര്‍ന്ന് സി പി ഐ എം വാങ്ങിയ എട്ട് സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം. കേസില്‍ അറസ്റ്റിലായവരും കസ്റ്റഡിയിലുള്ളവരും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+