Get Updates
Get notified of breaking news, exclusive insights, and must-see stories!

'എൽഡിഎഫ് സ്ഥാനാർത്ഥിയായ മരുമകൾക്ക് വേണ്ടി പ്രവർത്തിച്ചു';മുഹമ്മദാലിക്കെതിരെ പടയൊരുക്കം

എറണാകുളം; യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് ആലുവ. കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തിൽ നിന്ന് വിജയിച്ച കയറിയ അൻവർ സാദത്ത് ആണ് യുഡിഎഫിന് വേണ്ടി ഇക്കുറിയും ജനവിധി തേടുന്നത്. മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എന്നാൽ വോട്ടെണ്ണലിന് രണ്ട് നാൾ മാത്രം ബാക്കി നിൽക്കെ യുഡിഎഫിൽ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്.

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ മുഹമ്മദാലി ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മരുമകളുമായ ഷെല്‍ന നിഷാദിനെ വിജയിപ്പിക്കാന്‍ പരസ്യമായി പ്രവര്‍ത്തിച്ചുവെന്നാരോപണമാണ് ഉയർന്നിരിക്കുന്നത്.

 2006 ലെ വിജയം

2006 ലെ വിജയം

1977 മുതൽ 2016 വരെ നടന്ന പത്ത് തിരഞ്ഞെടുപ്പിൽ ഒൻപത് തവണയും കോൺഗ്രസ് ജയിച്ച മണ്ഡലമാണ് ആലുവ. 2006 ലാണ് സിപിഎം ആദ്യമായി മണ്ഡലം പിടിക്കുന്നത്. അന്ന് എഎം യൂസഫായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 25 വര്‍ഷത്തോളം ഇവിടത്തെ എംഎല്‍എയായിരുന്ന കെ മുഹമ്മദാലിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു വിജയം.

 വിജയിക്കുമെന്ന്

വിജയിക്കുമെന്ന്

എന്നാൽ 2011 ൽ അനവർ സാദത്തിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചു. യൂസുഫിനെ 13214 വോട്ടുകൾക്കാണ് അൻവർ സാദത്ത് തോൽപ്പിച്ചത്. പിന്നീട് 2016ല്‍ സിപിഎമ്മിന്റെ തന്നെ വിഎ സലീമിനെതിരേ ഭൂരിപക്ഷം 18835 ആക്കി ഉയര്‍ത്തി.ഇക്കുറിയും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

 പുതിയ പൊട്ടിത്തെറി

പുതിയ പൊട്ടിത്തെറി

ഇതിനിടയിലാണ് യുഡിഎഫിൽ പുതിയ പൊട്ടിത്തെറി ഉടലെടുത്തിരിക്കുന്നത്. മുതിർന്ന നേതാവായ കെ മുഹമ്മദി സംഘടാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും നടപടിയെടുക്കണമെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ കെപിസിസിക്ക് കത്ത് നൽകി.

 മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ്

മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ്

ഡിസിസി ജനറല്‍ സെക്രട്ടറിയും ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഐ ഗ്രൂപ്പ് നേതാവുമായ ബാബു പുത്തനങ്ങാടിയാണ് കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റാണ് ബാബു.

 പണം നൽകിയത്

പണം നൽകിയത്

ഷെൽന നിഷാദിന് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാൻ മുഹമ്മദലിയാണ് പണം നൽകിയത്. ഇദ്ദേഹം മരുമകൾക്ക് വോട്ട് തേടി നേരിട്ട് കോൺഗ്രസ് അനുഭാവികളെ ഫോണിൽ ബന്ധപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തില്‍ ഇടതുസര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് മുഹമ്മദലി പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു.

 ശക്തമായ നടപടി

ശക്തമായ നടപടി

ആലുവയില്‍ അതിന്റെ ഗുണം ഉണ്ടാകുമെന്നും ഷെല്‍ന വിജയിക്കുമെന്നും മുഹമ്മദലി പരസ്യമായി പറഞ്ഞു.20 വർഷം എംഎൽഎയാകാൻ അവസരം നൽകിയ പാർട്ടിക്കെതിരെയാണ് മുഹമ്മദലി പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ മുഹമ്മദലിക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

നടി പാര്‍വതി നായരുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+