എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിലും തൃശൂരിലും അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക നീക്കം; വിമതര്‍ക്ക് വലവിരിച്ചു

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോര്‍പ്പറേഷനുകളിലടക്കം വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് ഇടതുമുന്നണി കാഴ്ചവെച്ചത്. ആകെയുള്ള ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളിലും ഏറ്റവും വലിയ കക്ഷിയാവാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ കേവലഭുരിപക്ഷം ലഭിച്ച ഇടതിന് കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ അധികാരം ആര്‍ക്ക് ലഭിക്കും എന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. ഈ അവസരത്തില്‍ ചില നീക്കങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്.

കൊച്ചി കോര്‍പ്പറേഷനില്‍

കൊച്ചി കോര്‍പ്പറേഷനില്‍

കൊച്ചി കോര്‍പ്പറേഷനില്‍ 34 സീറ്റുകള്‍ ലഭിച്ച ഇടതുമുന്നണിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ രണ്ട് തവണയും ഭരണത്തിലെത്തിയ യുഡിഎഫ് ഇത്തവണ 31 സീറ്റില്‍ ഒതുങ്ങി. എന്നാല്‍ കേവല ഭൂരിപക്ഷത്തിലെത്താന്‍ വേണ്ട 35 എന്ന മാന്ത്രിക സഖ്യ തികയ്ക്കാന്‍ ആര്‍ക്കും സാധിക്കാത്ത സാഹചര്യത്തിലാണ് അധികാരം പിടിക്കാന്‍ അവസാന നിമിഷത്തില്‍ ചില നീക്കങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയത്.

പ്രതീക്ഷകള്‍ തെറ്റിച്ചത്

പ്രതീക്ഷകള്‍ തെറ്റിച്ചത്

ബിജെപി അഞ്ച് സീറ്റ് നേടിയപ്പോള്‍ നാലിടത്ത് സ്വതന്ത്രരായി മത്സരിച്ച വിമതന്‍മാര്‍ നാലിടത്തും വിജയിച്ചതാണ് മുന്നണികളുടെ പ്രതീക്ഷകള്‍ തെറ്റിച്ചത്. കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെങ്കിലും നാല് ഡിവിഷനില്‍ ജയിച്ച വിമതന്‍മാരില്‍ ഒരാളുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം നടത്താമെന്ന പ്രതീക്ഷിയിലായിരുന്നു എല്‍ഡിഎഫ്. മറുവശത്ത് കോണ്‍ഗ്രസിന് ഭരണത്തിലെത്താന്‍ നാല് വിമതന്‍മാരുടേയും പിന്തുണ ആവശ്യമാണ്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോർപറേഷനിൽ കേവല ഭൂരിപക്ഷമില്ലാതെ മുന്നണികൾ; വിമതരുടെ തീരുമാനം നിർണായകം
എന്‍ വേണുഗോപാല്‍

എന്‍ വേണുഗോപാല്‍

വി ഫോര്‍ കൊച്ചിക്ക് ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ലെങ്കിലും പലയിടത്തും യുഡിഎഫിന്‍റെ വോട്ട് ചോര്‍ത്തിയത് അവരായിരുന്നു. കോണ്‍ഗ്രസ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എന്‍ വേണുഗോപാല്‍ ഒറ്റവോട്ടിന് ഐലന്‍ഡ് നോര്‍ത്തില്‍ തോറ്റു. പ്യൂട്ടി മേയര്‍ കെ ആര്‍ പ്രേംകുമാര്‍ തറേഭാഗത്ത് വന്‍ വോട്ട് വ്യത്യാസത്തിലാണ് തോറ്റത്....

ഇടത് വിമതനും

ഇടത് വിമതനും

മനാശേരിയില്‍ ഇടത് വിമതനും കല്‍വത്തിയില്‍ ലീഗ് വിമതനും വിജയിച്ചു. പനയപ്പിള്ളി, മുണ്ടംവേലി ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് വിമതന്‍മാര്‍ വിജയിച്ചത്. മുഴുവന്‍ വിമതന്‍മാരേയും പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഭരണം നിലനിര്‍ത്താന്‍ വിമതരായി ജയിച്ച ആരുടേയും പിന്തുണ തേടില്ലെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇതില്‍ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം.

യുഡിഎഫ് നീക്കം

യുഡിഎഫ് നീക്കം

ഇടത് വിമതന് ഡപ്യൂട്ടി മേയര്‍ സ്ഥാനം വരെ വാഗ്ദാനം നല്‍കി ഒപ്പം നിര്‍ത്താനാണ് യുഡിഎഫ് നീക്കം. മറ്റ് വിമതര്‍ക്ക് പിന്നാലെയും നേതാക്കള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. എന്ത് വിട്ടു വീഴ്ച ചെയ്തും അധികാരം പിടിച്ച് അഭിമാനം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. മറുവശത്ത് സിപിഎമ്മും വിമതര്‍ക്ക് പിന്നാലെ കൂടിയിട്ടുണ്ട്. ഒരു വിമതന്‍റെയെങ്കിലും പിന്തുണ ലഭിച്ചാല്‍ അവര്‍ക്ക് പത്ത് വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാന്‍ സാധിക്കും.

അധികാരത്തിലെത്തിയത്

അധികാരത്തിലെത്തിയത്

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 37 സീറ്റ് നേടിയായിരുന്നു കോര്‍പ്പറേഷനില്‍ യുഡിഎഫ് അധികാരത്തിലെത്തിയത്. 34 സീറ്റുകള്‍ നേടി എല്‍ഡിഎഫ് തൊട്ടു പിറകിലെത്തി. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിച്ചു. മേയര്‍ സൗമിനി ജയിന്‍റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരായ ഭരണ വിരുദ്ധ വികാരം പ്രധാനം വിഷയമാക്കിയായിരുന്നു ഇടത് പ്രചാരണം. ഒരു പരിധി വരെ അത് വിജയം കാണുകയും ചെയ്തു.

ഇടതിനാണ് ഭരണമെങ്കില്‍

ഇടതിനാണ് ഭരണമെങ്കില്‍


1979 മുതല്‍ 2010 വരെയുള്ള 31 വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിന് സ്വന്തമായിരുന്നു. 2010ല്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. 2015ലും യുഡിഎഫ് അധികാരം നിലനിര്‍ത്തുകയായിരുന്നു. ഇത്തവണ ഇടതിനാണ് ഭരണം ലഭിക്കുന്നതെങ്കിലും എം അനില്‍ കുമാര്‍ മേയറാവും.

തൃശൂര്‍ കോര്‍പ്പറേഷനിലും

തൃശൂര്‍ കോര്‍പ്പറേഷനിലും


തൃശൂര്‍ കോര്‍പ്പറേഷനിലും വിമതന്‍റെ തീരുമാനമാണ് പ്രധാനമാവുക. 24 സീറ്റുകളിലാണ് ഇത്തവണ എല്‍ഡിഎഫ് ജയിച്ചത്. 23 ഇടത്ത് യുഡിഎഫ് ജയിച്ചപ്പോള്‍ ബിജെപി ആറ് സീറ്റില്‍ വിജയിച്ചു. ഒരു സീറ്റില്‍ വിമതനാണ് ജയിച്ചത്. വിമതനായി ജയിച്ച എംകെ വര്‍ഗീസിന്‍റെ പിന്തുണ ലഭിച്ചാല്‍ കോര്‍പ്പറേഷനില്‍ തുല്യ നില പാലിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും സാധിക്കും.

നെട്ടിശേരിയിൽ

നെട്ടിശേരിയിൽ

വിമതനെ എല്‍ഡിഎഫ് സ്വന്തമാക്കി അധികാരം പിടിക്കുന്നത് തടയാന്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നെട്ടിശേരിയിൽ കോൺഗ്രസ് സീറ്റ് നിഷേധിക്കുകയും പകരം ബൈജു വർഗീസിനെ സ്ഥാനാർഥിയാക്കുകയും ചെയ്തപ്പോഴാണ് ജനകീയ മുന്നണി രൂപീകരിച്ച് വര്‍ഗീസ് മത്സരിച്ചത്. ആര്‍ക്കൊപ്പം ആയിരിക്കുമെന്ന് പിന്നീട് പറയാമെന്നാണ് വര്‍ഗീസ് വ്യക്തമാക്കിയത്.

 പിന്തുണ ലഭിച്ചാല്‍ ഇടത്

പിന്തുണ ലഭിച്ചാല്‍ ഇടത്

1123 വോട്ട് വർഗീസ് നേടിയപ്പോൾ 1085 വോട്ട് കോൺഗ്രസ് സ്ഥാനാർഥി ബൈജു വർഗീസ് നേടി. വര്‍ഗീസിനെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞാല്‍ ഭരണം ആര്‍ക്കെന്നത് ടോസിട്ട് തീരുമാനിക്കേണ്ടി വരും. 24 സീറ്റുകൾ നേടിയ എൽഡിഎഫും വർഗീസിനെ കൂടെനിർത്താൻ നീക്കങ്ങൾ തുടങ്ങി. വര്‍ഗീസിന്‍റെ പിന്തുണ ലഭിച്ചാല്‍ ഇടതിന് ഭരണം ഉറപ്പിക്കാം.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം

Ernakulam
English summary
Congress moves to come to power in Kochi and Thrissur corporations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X