പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഫലം: ഇടുക്കിയില്‍ കോണ്‍ഗ്രസിന് നേട്ടം,
തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ നടന്ന പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം ഏവരും ഉറ്റുനോക്കിയ പ്രധാന മത്സരം നടന്ന അടിമാലി ഗ്രാമപഞ്ചായത്ത് തലമാലി വാര്‍ഡ് (വനിതാ സംവരണം) നിയോജകമണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ജു ബിജു (ഐ.എന്‍.സി) വിജയിച്ചു. മഞ്ജു 554 വോട്ടുകള്‍ നേടിയപ്പോള്‍ സി പി എംന്റെ സ്മിതാ മുനിസ്വാമി 421 വോട്ടും ബിജെ പിയുടെ ദീപാ ദിവാകരന്‍ 31 വോട്ടും നേടി.

പട്ടികജാതി സംവരണം നിലനിന്ന കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പ വാര്‍ഡ് നിയോജകമണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ശശി പി.കെ വിജയിച്ചു. സി പി എംന്റെ രാജന്‍ കേശവന്‍ പുന്നപ്പാറയെയും കോണ്‍ഗ്രസിന്റെ എം.കെ. സോമനെയുമാണ് സ്വതന്ത്രനായി മത്സരിച്ച ശശി പി കെ തോല്‍പ്പിച്ചത്. മറ്റൊരു പഞ്ചായത്തായ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുനിയറ വടക്ക് നിയോജകമണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബിനോയ് മാത്യു വിജയിച്ചു. ബിനോയ് മാത്യു413വോട്ടുകള്‍ നേടിയപ്പോള്‍ ബിഡി ജെ എസിന്റെ അനില്‍കുമാര്‍ 159 ഉം, സി പി എം ന്റെ സുബീഷ് ഗോപി 219 വോട്ടുകളും നേടി.












Click it and Unblock the Notifications