എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കോണ്‍ഗ്രസ്സുകാര്‍ പൊളിപ്പിച്ച കഥ; ഡീന്‍ കുര്യാക്കോസിന്റെ വഞ്ചനയെന്ന്

Google Oneindia Malayalam News

കൊച്ചി: ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും കോണ്‍ഗ്രസിന്റെ യുവ നേതാവും ആയ ഡീന്‍ കുര്യാക്കോസിനെതിരെ ഗുരുതര ആരോപണം. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വ്യക്തിയുടെ മകളും കുടുംബവും ആണ് പാര്‍ട്ടി എംപിയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്

പൊങ്കാല ചോദിച്ചുവാങ്ങി സന്ദീപ് വാര്യര്‍! ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം നോട്ട് നിരോധനമെന്ന്... ശുഭം!!!പൊങ്കാല ചോദിച്ചുവാങ്ങി സന്ദീപ് വാര്യര്‍! ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം നോട്ട് നിരോധനമെന്ന്... ശുഭം!!!

വീടുനിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഡീന്‍ കുര്യാക്കോസും കോണ്‍ഗ്രസ്സും തങ്ങളെ വഞ്ചിച്ചു എന്നാണ് കോതമംഗലം സ്വദേശിനി ഉണ്ണിമായ ആരോപിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പ്ലാമുടി കൊറ്റമ്പിള്ളി കുമാരന്റെ മകളാണ് ഉണ്ണിമായ. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊറ്റമ്പിള്ളി കുമാരന്‍

കൊറ്റമ്പിള്ളി കുമാരന്‍

കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കൊറ്റമ്പിള്ളി കുമാരന്‍. ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് എംപി ജീന്‍ കുര്യാക്കോസും കോണ്‍ഗ്രസ് നേതാക്കളും വീട് സന്ദര്‍ശിച്ചിരുന്നു. അപകടാവസ്ഥയില്‍ ആയിരുന്നു വീട് അപ്പോള്‍.

എംപിയുടെ വാഗ്ദാനം

എംപിയുടെ വാഗ്ദാനം

കുമാരന്റെ മകള്‍ക്കും കുടുംബത്തിനും വീട് വച്ച് നല്‍കാമെന്ന് ആ സന്ദര്‍ശനത്തില്‍ തന്നെയാണ് ഡീന്‍ കുര്യാക്കോസ് ഉറപ്പ് നല്‍കിയത് എന്നാണ് ഉണ്ണി മായ പറയുന്നത്. എന്നാല്‍ പിന്നീട് ഡീന്‍ കുര്യാക്കോസ് ഈ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി എന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വീട് പൊളിപ്പിച്ചു

വീട് പൊളിപ്പിച്ചു

പുതിയ വീട് നിര്‍മിക്കുന്നതിന് വേണ്ടി, പഴയ വീട് പൊളിച്ചുകളയണം എന്ന് പറഞ്ഞത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ മൊയ്തീന്‍, അനൂപ് കാസിം എന്നിവരാണ് എന്നാണ് ഉണ്ണി മായ പറയുന്നത്. മൊയ്തീന്‍ തന്നെ നേരിട്ട് എത്തി ആണ് വീട് പൊളിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത് എന്നും അതിന് ആവശ്യമായ പണം ചെലവഴിച്ചത് എന്നും ഇവര്‍ പറയുന്നുണ്ട്.

ഗ്രൂപ്പ് വഴക്കില്‍ നിലച്ചു

ഗ്രൂപ്പ് വഴക്കില്‍ നിലച്ചു

എന്നാല്‍ വീട് പൊളിച്ചതിന് ശേഷം, പുതിയ വീട് നിര്‍മിക്കാന്‍ ഒരു സഹായവും കോണ്‍ഗ്രസ്സില്‍ നിന്ന് ലഭിച്ചില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കാണ് വീട് നിര്‍മാണത്തിന് വിലങ്ങുതടിയാകുന്നത് എന്ന് മൊയ്തീന്‍ തന്നെ വെളിപ്പെടുത്തിയതായും ഉണ്ണിമായയും കുടുംബവും ആരോപിക്കുന്നുണ്ട്.

പ്ലാസ്റ്റിക് ഷീറ്റിന് താഴെ

പ്ലാസ്റ്റിക് ഷീറ്റിന് താഴെ

ആദ്യമേ വീട് അപകടാവസ്ഥയില്‍ ആയിരുന്നു. ആ വീട് പൊളിച്ചതിന് ശേഷം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഉണ്ണിമായയും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. മഴ പെയ്താല്‍ ഇവിടെ താസമിക്കാന്‍ ആകില്ലെന്നാണ് പറയുന്നത്.

സിപിഎം ഇടപെടുന്നു

സിപിഎം ഇടപെടുന്നു

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കുമാരന്റെ മകള്‍ക്ക് വീട് വച്ചു നല്‍കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് സിപിഎം പറയുന്നത്. കോണ്‍ഗ്രസ്സുകാരും ഡീന്‍ കുര്യാക്കോസ് എംപിയും ഇടപെട്ട് വീട് നിര്‍മിച്ച് നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ വീട് നിര്‍മിച്ച് നല്‍കാമെന്നാണ് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ വാഗ്ദാനം.

ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ഇ ശ്രീധരന്റെ ജീവിതം പിന്നേയും ബാക്കി!!! അടുത്ത മിസോറാം ഗവര്‍ണറോ.. ട്രോളോട് ട്രോൾട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ഇ ശ്രീധരന്റെ ജീവിതം പിന്നേയും ബാക്കി!!! അടുത്ത മിസോറാം ഗവര്‍ണറോ.. ട്രോളോട് ട്രോൾ

'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ

Ernakulam
English summary
Congress worker's family alleges that Dean Kuriakose MP and Local Congress leaders cheated them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X