കോൺഗ്രസിൻ്റെ സമരരീതിയോട് അതൃപ്തിയുണ്ടെങ്കിൽ ഇങ്ങനെയല്ല പ്രകടിപ്പിക്കേണ്ടത്: ഡിസിസി അധ്യക്ഷൻ
കൊച്ചി: ഇന്ധനവില വർദ്ധനക്കെതിരായ കോൺഗ്രസിൻ്റെ വഴിതടയൽ സമരത്തിൽ നടൻ ജോജു ജോർജ് പ്രവർത്തകരോട് രോഷാകുലനായി സംസാരിച്ച സംഭവത്തിൽ താരത്തിനെതിരെ ആഞ്ഞടിച്ച് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസിൻ്റെ പ്രതിഷേധത്തിൽ ഇങ്ങനെ കാണിച്ചത് കൊണ്ടാണ് ജോജു ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകാതെ സ്വന്തം കാറിൽ പോയത്. സമര രീതിയോട് അതൃപ്തിയുണ്ടെങ്കിൽ ഇങ്ങനെയല്ല അത് പ്രകടിപ്പിക്കേണ്ടതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

അതേസമയം, ജോജുവിൻ്റെ പ്രതികരണം ഇങ്ങനെ. അതേടാ കാശുണ്ടടാ, ഞാന്‍ പണിയെടുത്ത് ഉണ്ടാക്കിയതാണ്, ഒരു ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല, രണ്ട് മണിക്കൂറായി ആളുകള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഈ കൊറോണക്കാലത്ത് നിത്യവൃത്തിക്ക് വേണ്ടി ഓടുന്നവരാണ് റോഡിൽ കുടുങ്ങി കിടക്കുന്നതെന്നും ജോജു പ്രതിഷേധരൂപേണ പറഞ്ഞു.
പൊളിച്ചടുക്കി റെബ്ബേക്കാ... ഹൽദിക്കിടയിലും പണികൊടുത്ത് ശ്രീജിത്ത്, വൈറൽ

കോൺഗ്രസിൻ്റെ പ്രതിഷേധത്തിൽ ഇങ്ങനെ കാണിച്ചത് കൊണ്ടാണ് ജോജു ആശുപത്രിയിലേക്ക് ആംബുലൻസിൽ പോകാതെ സ്വന്തം കാറിൽ പോയത്. സമര രീതിയോട് അതൃപ്തിയുണ്ടെങ്കിൽ ഇങ്ങനെയല്ല അത് പ്രകടിപ്പിക്കേണ്ടതെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. വനിതാ നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്നും സംഭവം നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടും മടക്കി കുത്തി അടിവസ്ത്രവും കാണിച്ച് സിനിമാസ്റ്റൈലിൽ വന്ന് ഡയലോഗ് പറച്ചിലിന് തുല്യമാണിതെന്നും ഷിയാസ് വ്യക്തമാക്കി.

അതേസമയം, ജോജുവിൻ്റെ മറുപടിയും ഇതിനോടകം തന്നെ ചർച്ച ചെയ്യപ്പെടുകയാണ്. അതേടാ കാശുണ്ടടാ, ഞാന്‍ പണിയെടുത്ത് ഉണ്ടാക്കിയതാണ്, ഒരു ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല, രണ്ട് മണിക്കൂറായി ആളുകള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഈ കൊറോണക്കാലത്ത് നിത്യവൃത്തിക്ക് വേണ്ടി ഓടുന്നവരാണ് ഇവര്‍. ഞാന്‍ ഇവിടെ കിടന്ന് ചത്തുപോയാല്‍ എന്ത് ചെയ്യുമെന്നായിരുന്നു താരത്തിൻ്റെ പ്രതികരണം.

അതിനിടെ, ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന പരിശോധനാഫലം പുറത്തുവന്നു. ഉച്ചയോടെ വന്ന പരിശോധനഫലമനുസരിച്ച് ജോജുവിൻ്റെ രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായിട്ടില്ല. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺ ഗ്രസ് പ്രവർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.

ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞിരുന്നു. അദ്ദേഹം അസഭ്യം വിളിച്ചു പറഞ്ഞ് മുണ്ടും മടക്കി കുത്തി നടന്നു പോകുന്നത് ചാനൽ ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിനെതിരെ പൊലീസിൽ കോൺ ഗ്രസ് പ്രവർത്തകർ പരാതി നൽകുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ആ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ നാളെ കേരളം അതിരൂക്ഷമായ സമരം സർക്കാർ കാണേണ്ടി വരുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ താരം പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരോട് കയർക്കുകയും ചെയ്തു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധനയിൽ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടൻ്റെ വാക്കുകൾ. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞു. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയർക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ, കോൺഗ്രസ് സമരത്തിൽ പ്രതിഷേധം അറിയിച്ച് രോഷാകുലനായ ജോജുവിൻ്റെ തൃശ്ശൂരിലെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ബാരിക്കേഡ് തള്ളി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇരിങ്ങാലക്കുട പൊലീസും മാള പൊലീസും സ്ഥലത്തെത്തിയാണ് പ്രതിഷേധം നടത്തിയ പ്രവർത്തകരെ നിയന്ത്രിച്ചത്.
Recommended Video
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications