• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിരന്തരം ചാറ്റിങ്; കൊച്ചിയിലേക്ക് വരാന്‍ നിര്‍ബന്ധം; ഒടുവില്‍ ഹോട്ടല്‍ റൂമില്‍ രക്തം വാര്‍ന്ന് മരണം

കൊച്ചി: ഏഴുപുന്ന സ്വദേശിനിയായ പെണ്‍കുട്ടി എറണാകുലം സൗത്തിലെ ഹോട്ടലില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവം വലിയ ഞെട്ടലാണ് സമൂഹത്തിലുണ്ടാക്കിയിരിക്കുന്നത്. സംഭവത്തില്‍ വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ ഒരു മാസത്തെ പരിചയമാണ് പെണ്‍കുട്ടിക്ക് യുവാവുമായി ഉണ്ടായിരുന്നത്. ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറുകയായിരുന്നു. യുവാവ് ആവശ്യപ്പെട്ട പ്രകാരമാണ് പെണ്‍കുട്ടി കൊച്ചിയില്‍ എത്തുന്നത്. ജോലിക്കുള്ള അഭിമുഖത്തിനെന്ന പേരിലാണ വീട്ടില്‍ നിന്നും ഇറങ്ങിയത്.പിന്നീട് ഇരുവരും ഹോട്ടിലില്‍ മുറിയെടുക്കുകയായിരുന്നു.

ഫോണ്‍ ലഭിച്ചതോടെ

ഫോണ്‍ ലഭിച്ചതോടെ

സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന പെണ്‍കുട്ടി ഓണ്‍ലൈന്‍ പഠനത്തിനായി ഫോണ്‍ ലഭിച്ചതോടെ ഫെയ്സ്ബുക്കിലും വാട്സാപ്പിലും സജീവമാകുകയായിരുന്നു. യുവാവുമായി പരിചയപ്പെട്ടതിന് പിന്നാലെ ചാറ്റിങ് പതിവായി. പ്ലസ്ടുവിന് ഒരുവിഷയത്തില്‍ പെണ്‍കുട്ടി തോറ്റിരുന്നു. ഇത് എഴുതി എടുക്കുന്നതിനിടെയുള്ള സമയത്തിനിടെ ഒരു സ്വകാര്യ ബാങ്കിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നു.

കൊച്ചിയിലേക്ക് പോയത്

കൊച്ചിയിലേക്ക് പോയത്

ഇതുമായി ബന്ധപ്പെട്ട ജോലിയുടെ അഭിമുഖത്തിനെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് പോയത്. ഇപ്പോള്‍ ജോലിയൊന്നും വേണ്ട പഠനം തുടര്‍ന്നാല്‍ മതിയെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും, ഈ അഭിമുഖത്തിന് പോകണമെന്ന് പറഞ്ഞ് കരഞ്ഞ് നിര്‍ബന്ധം പിടിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്‍റെ വരുമാനത്തിനൊപ്പം തനിക്കൊരു വരുമാനം കൂടി ഉണ്ടെങ്കിൽ നല്ലതായിരിക്കുമെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്.

നിര്‍ബന്ധത്തിന് വഴങ്ങി

നിര്‍ബന്ധത്തിന് വഴങ്ങി

ഗോകുലിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി കൊച്ചിയിലേക്ക് പോയതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് അഭിപ്രായപ്പെടുന്നത്. മകളുടെ മരണത്തിന് കാരണക്കാരായവനെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും പിതാവ് പറഞ്ഞു. മരിച്ച പെണ്‍ക്കുട്ടിക്ക രണ്ട് ഇളയ സഹോദരങ്ങളാണ് ഉള്ളത്. സര്‍ക്കാര്‍ സഹായത്തോടെ തുടങ്ങിയ വീട് നിര്‍മ്മാണം ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പരാതി നൽകും

പരാതി നൽകും

വീട് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ കൊച്ചു കുടിലിലാണ് ഇപ്പോഴും താമസം. വളരെ ബുദ്ധമുട്ടിലായിരുന്നെങ്കിലും കുട്ടികളുടെ പഠനത്തിന് വേണ്ടിയാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയത്. അത് ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന് കരുതിയില്ല. യുവാവിനെതിരെ നരഹത്യക്ക് കേസ് എടുത്തെങ്കിലും എസ്ഇ, എസ്ടി വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും പട്ടികജാതി പട്ടിക വകുപ്പ് മന്ത്രിക്കും പരാതി നൽകും.

കഴിഞ്ഞ 12 ന്

കഴിഞ്ഞ 12 ന്

കഴിഞ്ഞ 12 നാണ് യുവതി കൊച്ചിയിലെത്തുന്നത്. രാവിലെ പതിനൊന്ന് മണിയോടെ യുവതിക്കൊപ്പം ഗോകുൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഹോട്ടലിൽ മുറിയെടുത്തു. ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതിക്ക് അമിത രക്തസ്രാവമുണ്ടായെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രഹസ്യമായി റൂമെടുത്തതിനാൽ

രഹസ്യമായി റൂമെടുത്തതിനാൽ

ഏറെ വൈകിയായിരുന്നു പെണ്‍കുട്ടിയെ ആശുപത്രയില്‍ എത്തിച്ചത്. രഹസ്യമായി റൂമെടുത്തതിനാൽ ആശുപത്രിയിൽ പോകാനുള്ള ഭയംമൂലമാണ് ചികിത്സ വൈകിയതെന്നാണ് ഇയാൾ പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും മുങ്ങിയ ഗോകുലിനെ പൊലീസ് കണ്ടെത്തി പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

പുതിയ രാഷ്ട്രീയ മുന്നണിയുമായി പിസി ജോര്‍ജ്, 140 സീറ്റിലും മത്സരിക്കും; പിണറായി ക്ഷമ പറയേണ്ടി വരും

Ernakulam

English summary
Constant chatting, Forced to come to Kochi, Finally brutallykilled in a hotel room
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X