എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുണ്ടന്നൂർ മേൽപ്പാല നിർമ്മാണം: പൈലിംഗ് ചെളി റോഡിലേക്കൊഴുക്കി, വാഹനങ്ങൾ തെന്നിവീണു

  • By Desk
Google Oneindia Malayalam News

മരട്: അശാസ്ത്രീയമായതും, ധിക്കാരപരവുമായ കുണ്ടന്നൂർ മേൽപ്പാല നിർമ്മാണത്തിലൂടെ പാലം നിർമ്മാണ കമ്പനി ജനങ്ങളോട് കാണിക്കുന്ന ക്രൂരത ഏറിവരികയാണ്. കഴിഞ്ഞ ദിവസം പാലം നിർമ്മാണത്തിനുള്ള പൈലിംഗിൽ വരുന്ന ചെളികൾ സമാന്തര റോഡിലൂടെ ഒഴുക്കിയ താണ് ഏറ്റവും ക്രൂരവിനോദമായി മാറിയത്.സാധാരണയായി ചെളിവെള്ളം റോഡിൽ ഒഴുക്കുന്നത് പതിവാണെങ്കിലും ചെളി ഒഴുക്കിയത് കൂടുതൽ സംങ്കീർണ മായി .

<strong>കൂണ്‍കൃഷിയില്‍ വിജയഗാഥയുമായി ചൂര്‍ണിക്കരയിലെ കര്‍ഷകര്‍; 'ചൂർണ്ണിക്കര കൂൺ' വിപണിയിലെത്തി തുടങ്ങി...</strong>കൂണ്‍കൃഷിയില്‍ വിജയഗാഥയുമായി ചൂര്‍ണിക്കരയിലെ കര്‍ഷകര്‍; 'ചൂർണ്ണിക്കര കൂൺ' വിപണിയിലെത്തി തുടങ്ങി...

വാഹന ഗതാഗതം തിരിച്ചുവിടുന്ന സർവ്വീസ് റോഡിലൂടെ ചെളി ഒഴുക്കിവിട്ടതാണ് ഗുരുതര പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും, തേവര, വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ രണ്ട് ഫൈവ്സ്റ്റാർ ഹോട്ടലിനു മുന്നിലൂടെ യു ള്ള സമാന്തര റോഡിലൂടെവേണം കടന്നു പോകേണ്ടത്. ധാരാളം വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത് രാവിലെയായതിനാൽ ഇരുചക്രവാഹന നിര കൂടുകയും ചെയ്യും ആ സമയത്താണ് ഇവരുടെ ക്രൂരവിനോദം അരങ്ങേറിയത്.

Accident

ധാരാളം ഇരുചക്രവാഹനങ്ങളാണ് തെന്നി വീണത്.വിവരമറിഞ്ഞെത്തിയ നഗരസഭ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ മേൽപ്പാല നിർമ്മാണക്കമ്പനി അതികൃതരെ അറിയിച്ചെങ്കിലും കൂട്ടാക്കിയില്ല. ഒടുവിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ എം എൽ എ യുടെ നേതൃത്വത്തിൽ അവർ ഉണ്ടാക്കിയ കരാർ അനുസരിച്ചു രണ്ടു ഫോൺ നമ്പറുകൾ കൊടുത്തിരുന്നു. ആ നമ്പറിലും ജനങ്ങൾ ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടെങ്കിലും പ്രതി കരിക്കാത്തതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി വിളിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ വരാൻ തയ്യാറായത്. ഇതും ജനങ്ങളെ ചൊടിപ്പിച്ചു.

മേൽപ്പാലം നിർമ്മാണ കമ്പനിക്കാർ ഉദ്യോഗസ്ഥരും ആയുള്ള ഒത്തുകളിയാണ് ഇതിനെല്ലാം കാരണമെന്നാണ് വിവിധ സംഘടന ഭാരവാഹികൾ പറയുന്നത്. അല്ലങ്കിൽ മേൽപ്പാല നിർമാണത്തിന്റെപേരിൽ ജനങ്ങളോട് ക്രൂരത കാട്ടില്ലെന്നായിരു ന്നു കൂടി നിന്നവ വരുടെ ആരോ ,പണം.അത്രയ്ക്ക് ധിക്കാരപരമായാണ് പ്രാദേശിക ഭരണ തലത്തിലുള്ളവരോടും മറ്റും പെരുമാറുന്നത്. മേൽപ്പാല നിർമാണ ഉദ്യോഗസ്ഥർ എത്തിയെങ്കിലും തങ്ങളല്ല ലോറിയിൽ ചെളി കൊണ്ടുപോയപ്പോൾ താഴെ പോയതാകാനാകും എന്നാണ് അവരുടെ ഭാഷ്യം. അത് ഏറ്റു പറയാൻ കുറേ ഉദ്യോഗസ്ഥരും .ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും അളമുറ്റിയാൽ ഞങ്ങൾക്കറിയാമെന്നും ജനങ്ങൾക്കിടയിൽ നിന്നും ഉയരുകയുണ്ടായിരുന്നു. ഒടുവിൽ ചെളി മാറ്റി സഞ്ചാര്യ യോഗ്യമാക്കിയ ശേഷമാണ് വൈസ് ചെയർമാനും സംഘവും പിരിഞ്ഞത്.

Ernakulam
English summary
Construction of Kundannoor overbridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X