യുവതിയെ കയറിപ്പിടിച്ച പോലീസുകാരന്‍ പിടിയില്‍
കൊച്ചി: തെമ്മാടിത്തരം കാണിച്ചാല്‍ ഏത് പോലീസുകാരനായാലും അറസ്റ്റിലാകും. അതിന് ഉദാഹരണമാണ് 2013 ഒക്ടോബര്‍ 29 ന് കൊച്ചിയില്‍ നടന്ന സംഭവം.
യാത്രക്കാരിയെ കടന്ന് പിടിച്ച സംഭവത്തിലാണ് പോലീസുകാരന്‍ അറസ്റ്റിലായത്. ആലപ്പുഴ ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിലെ ജീവനക്കാരനായ സിപി സുരേഷ് ആണ് അറസ്റ്റിലായത്.

വൈറ്റില മൊബിലിറ്റി ഹബില്‍ ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം നടന്നത്. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ചേര്‍ത്തല സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ആലപ്പുഴയിലേക്കുള്ള കെസ്ആര്‍ടിസി ബസ്സിലേക്ക് കയറുകയായിരുന്നു യുവതി. തൊട്ടുപിറകിലൂടെ കയറുകയായിരുന്ന സുരേഷ് ഇവരെ കയറി പിടിക്കുകയായിരുന്നു.
യുവതി ബഹളമുണ്ടാക്കുകയും സുരേഷിന്റെ മുഖത്ത് അടിക്കുകയും ചെയ്തു. ഇതോടെ താന്‍ പോലീസുകാരനാണെന്ന് പറഞ്ഞ് സുരേഷ് യുവതിയെ വലിച്ച് താഴെയിറക്കി മര്‍ദ്ദിച്ചു. സംഭവസ്ഥലത്ത് ആളുകൂടി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ നാട്ടുകാരും ഹബ്ബിലുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് പിടികൂടി.യുവതിയുടെ പരാതിയില്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണ് പരാതിക്കാരി എന്ന് റിപ്പോര്‍ട്ടുണ്ട്. സുരേഷിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.












Click it and Unblock the Notifications