എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവ നഗരസഭയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ; സ്ഥിതി ഗുരുതരം: സമീപ പ്രദേശങ്ങളിലും ബാധകം

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപനം ഗുരുതരമാവുന്ന ആലുവ നഗരസഭയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. മന്ത്രി വിഎസ് സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. സമ്പര്‍ക്കം വ്യാപനം കൂടുതലുള്ള ആലുവയിലും പരിസര പ്രദേശങ്ങളിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ജില്ലാ തല കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

lockdown

ആലുവയോട് ചേര്‍ന്ന് കിടക്കുന്ന കീഴ്മാട്, ആലങ്ങാട്, കരുമല്ലൂര്‍, ചൂര്‍ണിക്കര, ചെങ്ങമനാട് എടത്തല, കടുങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. കൊവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി പരിഗണിക്കുന്ന സാഹചര്യത്തിലാണ്. കടകള്‍ രാവിലെ പത്ത് മുതല്‍ രണ്ട് മണിവരെ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ.

Recommended Video

cmsvideo
Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

ഇന്നലെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 80 ല്‍ 75 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതില്‍ 8 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആണെന്നതും ആശങ്കാജനകമാണ്. കൊവിഡ് ക്ലസ്റ്റുകള്‍ ആയതിനാല്‍ ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും നേരത്തെ തന്നെ കൊവിഡ് ക്ലസ്റ്ററുകളായിരുന്നു. കൊവിഡ് വലിയ രീതിയില്‍ വ്യാപിക്കാത്ത പഞ്ചായത്തുകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ആയിരുന്നു കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിച്ചിരുന്നു.

കീഴ്മാട് പതിനൊന്നും ആലുവയില്‍ 12 ഉം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കീഴ്മാട് കോണ്‍വെന്റിലെ 18 കന്യാസ്ത്രീകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെയാണ് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

'ട്വീറ്റുകളുടെ പാര്‍ട്ടി'; ഒടുവില്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍; പരിഹസിച്ച് പ്രകാശ് ജാവദേക്കര്‍'ട്വീറ്റുകളുടെ പാര്‍ട്ടി'; ഒടുവില്‍ കോണ്‍ഗ്രസ് രാജസ്ഥാനില്‍; പരിഹസിച്ച് പ്രകാശ് ജാവദേക്കര്‍

ഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു... നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനംഖത്തറില്‍ നിന്ന് സന്തോഷ വാര്‍ത്ത; അതിര്‍ത്തികള്‍ തുറക്കുന്നു... നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനം

ഫൈസല്‍ ഫരീദിനായി ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് നീക്കംഫൈസല്‍ ഫരീദിനായി ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് നീക്കം

Ernakulam
English summary
Coronavirus:Curfew will impose in Aluva municipality and seven nearby panchayats from midnight today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X