എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ ബാധിച്ചത് വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്: സഹപ്രവർത്തകർ ഐസോലേഷനിൽ!!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ഒരു ആരോഗ്യ പ്രവർത്തകന് കൂടി കൊറോണ സ്ഥിരീകരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിക്കാൻ നിയോഗിച്ച സംഘത്തിലെ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 200 കടന്ന സാഹചര്യത്തിലാണ് ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിക്കുന്നത്. നേരത്തെ കൊറോണ രോഗികളെ പരിചരിച്ച ഒരു ആരോഗ്യ പ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

എന്താണ് റാപ്പിഡ് ടെസ്റ്റും കോവിഡ് ടെസ്റ്റും തമ്മിലുള്ള വ്യത്യാസം; ആര്‍ക്കൊക്കെ ടെസ്റ്റ് നടത്താംഎന്താണ് റാപ്പിഡ് ടെസ്റ്റും കോവിഡ് ടെസ്റ്റും തമ്മിലുള്ള വ്യത്യാസം; ആര്‍ക്കൊക്കെ ടെസ്റ്റ് നടത്താം

ഞായറാഴ്ച മാത്രം 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 18 പേരും വിദേശത്ത് നിന്ന് കേരളത്തിലെത്തിയവരാണ്. എന്നാൽ രണ്ട് പേർക്ക് രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ച രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ ഐസിയുവിലാണ് ചികിത്സയിൽ കഴിഞ്ഞുവരുന്നത്.

corona4-15

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 181 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞുവരികയാണ്. കണ്ണൂർ ജില്ലയിൽ എട്ട് പേർക്കും കാസർഗോഡ് ജില്ലയിൽ ഏഴ് പേർക്കും പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 141211 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നുണ്ട്. 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. പത്തനംതിട്ടയിൽ ചികിത്സയിൽ കഴിഞ്ഞുവന്നിരുന്ന 4 പേരുടെ പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

കേരളത്തില്‍ 20 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു: ആരോഗ്യപ്രവര്‍ത്തകനും വൈറസ് ബാധകേരളത്തില്‍ 20 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു: ആരോഗ്യപ്രവര്‍ത്തകനും വൈറസ് ബാധ

യതീഷ്ചന്ദ്രയുടെ പരസ്യശിക്ഷയ്ക്ക് ഇരയായത് ഭക്ഷണമെത്തിക്കാന്‍ പുറത്തിറങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ യതീഷ്ചന്ദ്രയുടെ പരസ്യശിക്ഷയ്ക്ക് ഇരയായത് ഭക്ഷണമെത്തിക്കാന്‍ പുറത്തിറങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍

പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതം, പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കും, പെരുമ്പാവൂരും ജാഗ്രത!!പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതം, പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കും, പെരുമ്പാവൂരും ജാഗ്രത!!

Ernakulam
English summary
Coronavirus: Health department staff test positive in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X