എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളം ജില്ലയില്‍ ഇന്ന് പുതുതായി 3 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് പുതുതായി 3 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഫ്രാൻസിൽ നിന്നും തിരികെ വന്ന രണ്ടു പേർക്കും, ജില്ലയിൽ നേരത്തെ സ്ഥിരീകരിച്ച കോവിഡ് രോഗബാധിതനുമായി അടുത്തിടപഴകിയ ഒരാൾക്കും ആണ് ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് പോസിറ്റീവ് ആയ 22 വയസ്സുള്ള, എറണാകുളം സ്വദേശിയായ യുവാവ്, 15/3/20 ന് ഫ്രാൻസിൽ നിന്നും ഫ്ളൈറ്റിൽ ദില്ലി വരെയും, തുടർന്ന് മാർച്ച് 16 ന് ഫ്ളൈറ്റിൽ കൊച്ചിയിലേക്കും വന്ന ശേഷം മാനദണ്ഡ പ്രകാരം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചെറിയ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ എടുത്തു പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഇദ്ദേഹത്തോടൊപ്പം ഒരേ ഫ്ളൈറ്റിൽ, ഫ്രാൻസിൽ നിന്നും തിരികെ വന്ന 23 വയസ്സുള്ള എറണാകുളം സ്വദേശിയായ യുവാവാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. മാനദണ്ഡ പ്രകാരമുള്ള നിരീക്ഷണത്തിൽ കഴിയവേ ചെറിയ പനിയും, ചെറിയ തൊണ്ട വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 ന് മെഡിക്കൽ കോളേജിൽ എത്തിച്ച് സാമ്പിൾ പരിശോധനയ്ക്കയക്കുകയായിരുന്നു.

coronavirus

മാർച്ച് 22 ന് കോവിഡ് സ്ഥിരീകരിച്ച 61 വയസ്സുകാരനുമായി അടുത്തിടപഴകിയ 37 വയസ്സുള്ള യുവാവാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ഇന്നലെ രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള സ്ത്രീയുമായി സമ്പർക്കം പുലർത്തിയിരുന്ന 3 പേരും വീട്ടിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി അടുത്തിടപഴകിയ എല്ലാവരുടെയും വിശദ വിവരങ്ങൾ ശേഖരിച്ചു വരുന്നു.

ഇന്ന് പുതിയതായി 61 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 1134 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 3274 ആണ്. ഇന്ന് പുതുതായി 3 പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളേജിൽ രണ്ട് പേരെയും മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളെയും ആണ് ഇന്ന് പുതുതായി പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34 ആയി. ഇതിൽ 26 പേർ എറണാകുളം മെഡിക്കൽ കോളേജിലും, 8 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും ആണുള്ളത്. ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3308 ആണ്. ഇത് വരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ ആകെ എണ്ണം 7367 ആണ്.

ജില്ലയിൽ നിന്നും ഇന്ന് 33 സാമ്പിളുകൾ പരിശോനയ്ക്ക് അയച്ചു. ഇന്ന് 25 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇതിൽ 3 കേസുകൾ ആണ് പോസിറ്റീവ്. ഇനി 68 സാമ്പിളുകളുടെ കൂടി ഫലം ആണ് ഇനി ലഭിക്കാനുള്ളത്. കൊറോണ കൺട്രോൾ റൂമിലേക്ക് ഇന്ന് എത്തിയത് 618 ഫോൺ വിളികളാണ്. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 മണി വരെ എത്തിയ 277 ഫോൺ വിളികൾ ഉൾപ്പെടയാണിത്.

പൊതുജനങ്ങളിൽ നിന്നാണ് ഏറ്റവുമധികം വിളികൾ എത്തിയത് - 290 എണ്ണം. മറ്റ് ജില്ലകളിൽ നിന്ന് വന്നവർ നിരീക്ഷണത്തിൽ കഴിയണോ പുറത്തക്ക് ഇറങ്ങാമോ എന്ന് ചോദിച്ച് നിരവധി വിളികളെത്തി. മറ്റ് ജില്ലകളിൽ നിന്ന് വന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ല സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ എല്ലാവര്ക്കും ഒരേ പോലെ ബാധകമാണ്. 0484 2428077, 0484 2424077, 0484 2426077, 0484 2425077, 0484 2422077 എന്നീ നമ്പറുകളിൽ കൺട്രോൾ റൂമിന്റെ സേവനം ലഭ്യമാണ്.

Ernakulam
English summary
coronavirus: three more positive cases from ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X