എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വ്യാപനം രൂക്ഷം: ആലുവ- കീഴ്മാട് ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണം!!

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ. ആലുവ മുൻസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂർ ചൂർണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

 കോട്ടയത്ത് 51 പേർക്ക് കൊവിഡ്: 41 പേരും വൈറസ് ബാധ സമ്പർക്കം മൂലം!! ചികിത്സയിൽ കഴിയുന്നത് 333 പേർ!! കോട്ടയത്ത് 51 പേർക്ക് കൊവിഡ്: 41 പേരും വൈറസ് ബാധ സമ്പർക്കം മൂലം!! ചികിത്സയിൽ കഴിയുന്നത് 333 പേർ!!

ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട്, കടുങ്ങല്ലൂർ ചൂർണിക്കര, എടത്തല, ആലങ്ങാട്, കരുമാലൂർ, ചെങ്ങമനാട് പഞ്ചായത്തുകളിൽ ജൂലൈ 23 അർധരാത്രി മുതൽ കർശന ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കൺടൈൻമെൻറ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും താല്കാലികമായി റദ്ദാക്കിയതായാണ് ജില്ലാകളക്ടറുടെ അറിയിപ്പ്. അവശ്യ സർവീസുകൾ മാത്രമേ പ്രദേശത്ത് അനുവദിക്കൂ. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യ വസ്തുക്കളുടെ സംഭരണം എന്നീ കാര്യങ്ങൾക്കു മാത്രം കൺടൈൻമെൻറ് സോണിന് പുറത്തേക്ക് പോകാൻ അനുമതിയുണ്ട്.

 alua-1595

പ്രതിരോധം, സെൻട്രൽ ആംഡ് പോലീസ്, ഊർജ ഉത്പാദനം, പ്രസരണം, വിതരണം, സിഎൻജി, എൽപിജി, പിഎൻജി, ദുരന്ത നിവാരണം, ബാങ്ക്, എൻഐസി, പോസ്റ്റ്‌ ഓഫീസ്, ഏർലി വാണിംഗ് ഏജൻസികൾ ഒഴികെയുള്ള സർക്കാർ, സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല.

പോലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ, ജില്ല ഭരണകൂടം, റെവന്യൂ ഓഫീസ്, വില്ലേജ്, താലൂക്ക് ഓഫീസുകൾ, ട്രഷറി, വൈദ്യുതി, വാട്ടർ അതോറിറ്റി, ശുചീകരണം എന്നീ വകുപ്പുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്. എന്നാൽ ബാങ്കുകൾക്ക് പരമാവധി 50% ജീവനക്കാരുമായി രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാം. എന്നാൽ പൊതുജനങ്ങൾക്ക് ബാങ്കുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. എടിഎം പ്രവർത്തനങ്ങൾക്കും തടസ്സങ്ങൾ ഉണ്ടായിരിക്കില്ല.

സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങൾക്കും പോസ്റ്റ്‌ ഓഫീസുകൾക്കും മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാം. കുക്കിംഗ്‌ ഗ്യാസ് ഏജൻസികൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കാമെങ്കിലും സിലിണ്ടറുകളുടെ വിതരണം കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണമെന്നാണ് ചട്ടം.

ആശുപത്രി, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം. ആരോഗ്യ പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യാൻ തടസമുണ്ടായിരിക്കില്ല. മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും തടസമില്ല. മെഡിക്കൽ ആവശ്യങ്ങൾ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ദേശിയ പാതയിലൂടെ സഞ്ചാരം അനുവദിക്കും. കൺടൈൻമെൻറ് സോണിൽ വാഹനം നിർത്താനോ പുറത്തിറങ്ങാനോ പാടില്ല.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളും ബേക്കറികളും 10-2 പ്രവർത്തിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. പാൽ വില്പന 7-9 അനുവദിക്കും. കൺസ്ട്രക്ഷൻ സ്ഥലങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുമായി നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും. തൊഴിലാളികളെ മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തിച്ചു കൊണ്ടുള്ള നിർമാണം അനുവദിക്കില്ല. റെയിൽവേ സ്റ്റേഷനുകൾ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും. ട്രെയിൻ, വിമാന മാർഗമെത്തുന്ന യാത്രക്കാർക്ക് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതിനെല്ലാം പുറമേ കൊവിഡ് പ്രതിരോധ പ്രവർത്തന ചുമതല ഉള്ളവർക്ക് സഞ്ചരിക്കാം.

Ernakulam
English summary
Coronavirus transmission: Restrictions placed in Alua and Keezhmadu clusters in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X