Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ദമ്പതികൾ അറസ്റ്റിൽ

17 കാരിയെ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. തൊടുപുഴ സ്വദേശി അഖിൽ ശിവൻ (23), ഭാര്യ പ്രസീദ കുട്ടൻ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴിയാണ് അഖിൽ പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഇയാൾ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ കെണിയിൽ പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടിയെ ഇയാൾ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. തുടർന്ന് വിവാഹം കഴിക്കാൻ തിരുമാനിച്ചു. എന്നാൽ വീട്ടുകാർ ഈ ബന്ധം എതിർത്തതോടെ അഖിൽ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയി. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയെ പോലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയും ചെയ്തു. അതിനിടെ പാലക്കാട് സ്വദേശിയായ പ്രസീദയുമായി ഇയാൾ പ്രണയത്തിലായി. ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. നേരത്തേ വിവാഹം കഴിച്ചതാണ് പ്രസീദ. ഇവർക്ക് ഒരു കുട്ടിയുണ്ട്.

x20-1442724647-crime

Recommended Video

cmsvideo
    4 People Arrested For Threatening Shamna Kassim | Oneindia Malayalam

    ഇക്കഴിഞ്ഞ ദിവസം പ്രസീദയും അഖിലും ചേർന്ന് പെൺകുട്ടിയെ തട്ടികൊണ്ട് പോയി ഒളിവിൽ താമസിപ്പിക്കുകയായിരുന്നു.വയനാട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ പോലീസ് പെരുമ്പാവൂരിൽ വെച്ചാണ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയെ അന്വേഷിച്ചെത്തിയ അഖിലിനേയും പ്രസീദയേയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരേയും പോലീസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+