എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജപട്ടയം; ജോർജ് ആലഞ്ചേരിയുടെ ഭൂമിയിടപാട് വീണ്ടും ചൂടുപിടിക്കുന്നു, ഭൂമിയിടപാടിൽ നിർണായക കോടതി ഇടപെടൽ

  • By Desk
Google Oneindia Malayalam News

കൊച്ചി: വ്യാജപട്ടയം നിർമിച്ച് ഭൂമി കൈമാറ്റം ചെയ്ത സംഭവത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസ് രജിസ്റ്റർ ചെയ്തു. ഭൂമിയിടപാടിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നിരന്തരമായി സമീപിച്ചിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടർന്ന് അഭിഭാഷകൻ പോളച്ചൻ പുതുപ്പാറ നൽകിയ ഹർജിയിലാണ് കോടതി നടപടി. കേസ് പരിഗണിക്കുന്നത് 30ലേക്ക് മാറ്റിയ കോടതി അന്ന് ഹർജിക്കാരന്‍റെ സോൺ സ്റ്റേറ്റ്മെന്‍റെടുക്കും.

<strong><br>വടകരയിലും പൊന്നാനിയിലും കൊലയാളി; ചാലക്കുടിയില്‍ ഒരു കോമാളിയുമാണ് എല്‍ഡിഎഫ് സ്ഥാനാർഥിയെന്ന് കെ മുരളീധരന്‍ എംഎൽഎ</strong>
വടകരയിലും പൊന്നാനിയിലും കൊലയാളി; ചാലക്കുടിയില്‍ ഒരു കോമാളിയുമാണ് എല്‍ഡിഎഫ് സ്ഥാനാർഥിയെന്ന് കെ മുരളീധരന്‍ എംഎൽഎ

1992ൽ രൂപീകൃതമായ എറണാകുളം അങ്കമാലി രൂപതയുടെ അധ്യക്ഷന്‍റെ പേരിൽ 1975ൽ സ്ഥലം വാങ്ങിയെന്ന തരത്തിൽ വ്യാജ പട്ടയം ചമച്ചുവെന്നാണ് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഫോ.ജോഷി പുതുവ, സാജു വാർഗീസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരെ പ്രതിചേർത്താണ് ഹർജി നൽകിയിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപയുടെ ഉടമസ്ഥതയിലുള്ള വാഴക്കാല വില്ലെജിലെ റീസർവേ 407/1ൽപെട്ട 69 സെന്‍റ് സ്ഥലം (27.9ആർ) പ‌ല പ്ലോട്ടുകളായി തിരിച്ച് സംഘം വിൽപ്പന നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.

Land raw

ഇതിനായി വ്യാജ പട്ടയമുൾപ്പെടെയുള്ള രേഖകൾ ചമച്ചുവെന്നും സഭയെതെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഈ സ്ഥലം വിറ്റതുമുഖാന്തരം സഭയ്ക്ക് കോടിക്കടണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതേകുറച്ച് ഫാ.ബെന്നി മാരാംപറമ്പിൽ കൺവീനറായ ആറംഗ അന്വേഷണക്കമ്മിറ്റിയെ ചുമതിപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ മൂന്നു പേരും സഭാചട്ടങ്ങളും മറ്റ് നിയമങ്ങളും പാലിക്കാതെയാണ് സ്ഥലം വിൽപ്പന നടത്തിയത് കണ്ടെത്തിയതായും ഹർജിയിൽ പറഞ്ഞു.

Land raw

വിൽപ്പനയ്ക്കായി ജോർജ് ആലഞ്ചേരിയുടെ നിർദേശ പ്രകാരം ഫാ.ജോഷി പുതുവയും സാജു വർഗീസും ചേർന്ന് മാർ ജോസഫ് പാറേക്കട്ടിൽ മെത്രോപ്പോലീത്ത എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് 1976ൽ പതിച്ചു കൊടുത്തതായി രേഖകൾ ചമക്കുകയായിരുന്നു. എന്നാൽ ഈ സമയം എറണാകുളം ‌- അങ്കമാലി രൂപത രൂപീകരിക്കപ്പെട്ടിരുന്നില്ലെന്നത് രേഖകൾ വ്യാജമാണമെന്നതിന്‍റെ തെളിവാണ്. അതുകൊണ്ട് തന്നെ സംഭവത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
Ernakulam
English summary
Court intervention for George Alanchery's land row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X