എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവ നഗരസഭ മാര്‍ക്കറ്റ് തിങ്കളാഴ്ച്ച തുറന്നേക്കും; വ്യാപാരികളുമായി ചര്‍ച്ച

Google Oneindia Malayalam News

ആലുവ: കൊവിഡ്-19 വ്യാപിച്ചതോടെ ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന നഗരസഭ മാര്‍ക്കറ്റ് തിങ്കളാഴ്ച്ച തുറന്നേക്കും. ഇത് സംബന്ധിച്ച് എംഎല്‍എ അന്‍വര്‍ സാദത്തും ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും ഇന്ന് ചര്‍ച്ച നടത്തും.

നേരത്തെ മന്ത്രി വിഎസ് സുനില്‍ കുമാറും അന്‍വര്‍ സാദത്ത് എംഎല്‍എയും ഇത് സംബന്ധിച്ച് ഇന്നലെ വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചതോടെ ഇത് മുടങ്ങുകയായിരുന്നു.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന ഉപാധികളോടെ മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. ഇതിനകം തന്നെ പലരും കടകളും ചുറ്റുപാടുകളും അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു.

market

പലചരക്ക് സാധനങ്ങളുടെ മൊത്തവിതരണ കേന്ദ്രമായ ഓള്‍ഡ് മാര്‍ക്കറ്റ് കയറ്റിറക്കിന് പ്രത്യേകം സമയം നിശ്ചയിച്ച് നേരത്തെ തുറന്നിരുന്നു. ഒപ്പം മാര്‍ക്കറ്റില്‍ പച്ചക്കറി, പച്ചമീന്‍, ഉണക്കമീന്‍, എന്നിവയുടെ മൊത്ത വിതരണവും ചില്ലറ വില്‍പ്പനയുമാണ് നടക്കുന്നത്.

അടുത്തമാസം ഓണമായത് കൊണ്ട് ത്‌ന്നെ മാര്‍ക്കറ്റ് അധികകാലം അടച്ചിടാന്‍ കഴിയില്ല. അത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കും. മന്ത്രി സുനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരം എംഎല്‍എ, നഗരസഭാധ്യക്ഷ ലിസി എബ്രഹാം, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളായ ഇഎം നസീര്‍, ബാബൂ അടക്കമുള്ള ആളുകള്‍ ചേര്‍ന്ന് മാര്‍ക്കറ്റ് തുറക്കാന്‍ രൂപരേഖയായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചര്‍ച്ച നടക്കുന്നത്.

 ഓഗസ്റ്റ് 15 ഉം ഐസിഎംആറിന്‍റെ പാഴായിപോയ കൊവിഡ് വാക്സിന്‍ പ്രഖ്യാപനവും ഓഗസ്റ്റ് 15 ഉം ഐസിഎംആറിന്‍റെ പാഴായിപോയ കൊവിഡ് വാക്സിന്‍ പ്രഖ്യാപനവും

യുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ലയുഎഇക്കെതിരെ ശക്തമായ നടപടിയുമായി തുര്‍ക്കി; ബന്ധം അവസാനിപ്പിക്കും, ചരിത്രം മാപ്പ് തരില്ല

മുത്തച്ഛന്‍ 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് എംഎല്‍എ; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കങ്കണ മുത്തച്ഛന്‍ 15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് എംഎല്‍എ; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കങ്കണ

Ernakulam
English summary
covid-19 pandemic: The Aluva Municipal Market is likely to open on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X