എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങൾ കർശനമാക്കി എറണാകുളം ജില്ലാ ഭരണകൂടം

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി എറണാകുളം ജില്ലാ ഭരണകൂടം. ഈ സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുള്ളത്.

വയനാട്ടില്‍ 153 പേര്‍ക്കു കൂടി കൊവിഡ്‌; 287 പേര്‍ക്ക്‌ രോഗമുക്തിവയനാട്ടില്‍ 153 പേര്‍ക്കു കൂടി കൊവിഡ്‌; 287 പേര്‍ക്ക്‌ രോഗമുക്തി

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി സർക്കാരും ആരോഗ്യവകുപ്പും നൽകിയിട്ടുള്ള എല്ലാ നിർദേശങ്ങളും പാലിച്ച് മാത്രമേ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താൻ പാടുള്ളൂവെന്നാണ് നിർദേശം. ജനങ്ങളുടെ പ്രോട്ടോക്കോൾ ലംഘനം കണ്ടെത്തുന്നതിനായി പോലീസിനെക്കൂടാതെ റൂറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുമെന്നും ജില്ലാകളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

999-1585205160-158

Recommended Video

cmsvideo
എറണാകുളം; കോവിഡ് പ്രോട്ടോകോൾ ലംഘിച്ചാൽ കേസ്;പോലീസിന് നിർദേശം നൽകി എറണാകുളം കളക്ടർ

പോലീസിനും ആരോഗ്യവകുപ്പിനും പുറമേ തദ്ദേശ സ്വയംഭരണവകുപ്പുകൾക്കും ദുരന്തനിവാരണ അതോറിറ്റി എന്നിവയ്ക്ക് ഇതിൽ മേൽനോട്ട ചുമതലയുണ്ട്. ഇവരുടെ നേതൃത്വത്തിലായിരിക്കും പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം നടപടികൾ ശക്തമാക്കുന്നത്.

Ernakulam
English summary
Covid outbreak: Ernakulam district administration tighten rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X