കൊവിഡ് ബാധിച്ച് തൊഴുത്തിൽ കഴിഞ്ഞു: കിഴക്കമ്പലത്ത് 38കാരൻ മരിച്ചു, ഗുരുതരാവസ്ഥയിലായത് ന്യൂമോണിയ ബാധിച്ച്
കൊച്ചി: കിഴക്കമ്പലത്ത് കൊറോണ വൈറസ് പടരാതിരിക്കാൻ വീടിനടുത്തുള്ള തൊഴുത്തിൽ കഴിഞ്ഞിരുന്ന കൊവിഡ് ബാധിതൻ മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാര്‍ഡിലെ മാന്താട്ടില്‍ എം എന്‍ ശശി(38)യാണ് കഴിഞ്ഞദിവസം തൊഴുത്തില്‍ തന്നെ കിടന്ന് മരിച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവായതോടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാൻ ബാധിക്കാതിരിക്കാന്‍ തൊഴുത്തിൽ ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 27നാണ് ശശിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇവിടെ ശശിയ്ക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഇതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രണ്ടര വയസ്സ് പ്രായമുള്ള മകനും രോഗിയായ സഹോദരനും വീട്ടിലുള്ളതിനാൽ ഇവരുടെ സുരക്ഷയെ കരുതിയാണ് ശശി തൊഴുത്തിൽ കഴിഞ്ഞിരുന്നത്. എന്നാൽ സഹകരണ ബാങ്കിൽ നിന്ന് കൊവിഡ് ബാധിതർക്കുള്ള കിറ്റുമായി എത്തിയവർ ഇടപെട്ടാണ് ഇദ്ദേഹത്തെ ഫാസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നതിനുള്ള നടപടികളുണ്ടാകുന്നത്. പിന്നീട് പ്രമുഖരുടെ ഇടപെടലോടെ അമൃത ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്കരിച്ചത്. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകന്‍: രണ്ടരവയസ്സുള്ള സായൂജ്.

അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ ഇതുവരെയും എഫ്എൽടിസി തുടങ്ങാത്ത സാഹചര്യം ചൂണ്ടിക്കാണിച്ചും പലരും ഈ സംഭവത്തോടെ രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിൽ ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് കിഴക്കമ്പലം. യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് ശശിയുടെ മരണമെന്നാണ് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യം.












Click it and Unblock the Notifications