എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് കോവിഡ് തീവ്ര വ്യാപനം; അടുത്ത രണ്ടാഴ്ച നിർണായകമെന്ന് കലക്ടർ

എറണാകുളം ജില്ലയിൽ മാത്രം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള 12 പഞ്ചായത്തുകളുണ്ട്

Google Oneindia Malayalam News

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നാണ് എറണാകുളം. ജില്ലയിൽ തീവ്രമായ കോവിഡ് വ്യാപനം തുടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. അടുത്ത രണ്ടാഴ്ച ജില്ലയെ സംബന്ധിച്ചടുത്തോളം നിർണായകമാണെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്.

എറണാകുളം ജില്ലയിൽ മാത്രം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള 12 പഞ്ചായത്തുകളുണ്ട്. നേരത്തെ ഇത് 19 ആയിരുന്നു. പലയിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്നാണ് വിലയിരുത്താൽ. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രണ വിധേയമയിട്ടില്ലെന്ന് ജില്ല കലക്ടർ വ്യക്തമാക്കുന്നു.

covid 19

അതേസമയം കൊച്ചിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അത്യാവശ്യക്കാര്‍ക്കുള്ള ഇ പാസ് അനുവദിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. ഈ വരുന്ന ശനിയാഴ്ച ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചും ജില്ലയിൽ പ്രത്യേക ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. എന്നാൽ മാംസ ഉല്‍പ്പന്നങ്ങളുടെ വില്‍പനശാലകള്‍ക്ക് രാത്രി പത്ത് മണിവരെ ഹോം ഡെലിവറി അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ കൊച്ചിയില്‍ ഓരോ ജമാഅത്തിലും അഞ്ച് സന്നദ്ധ പ്രവർത്തകർക്ക് വീടുകളില്‍ കിറ്റുകള്‍ എത്തിക്കാനും അനുമതിയുണ്ട്.

Recommended Video

cmsvideo
COVID outbreak in world’s most vaccinated country | Oneindia Malayalam

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

എറണാകുളം ജില്ലയിൽ ഇന്നലെ 4514 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവ 10 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4340 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 150 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. 14 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 5200 പേർ ഇന്നലെ രോഗ മുക്തി നേടി.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Ernakulam
English summary
Covid spread in Kerala remain high next two weeks are crucial says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X